സിസ്റ്റര്‍ അമല കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

സിസ്റ്റര്‍ അമല കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ്

പാലാ: പാലാ ലിസ്യൂ കാർമലെറ്റ് കോൺവെന്റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി കാസർകോട് മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിന് (സതീഷ് നായർ-38) ജീവപര്യന്തം തടവ്. പാലാ അഡീഷണൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വിവിധ വകുപ്പുകളിലായി പ്രതിക്ക് 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.പിഴ അടച്ചില്ലെങ്കിൽ ആറ് വർഷവും ഒമ്പത് മാസവും തടവ് അനുഭവിക്കണം. 65 സാക്ഷികളെ വിസ്തരിച്ച കേസിൽ 87 പ്രമാണങ്ങളും 24 തൊണ്ടിസാധനങ്ങളും ഹാജരാക്കിയിരുന്നു. 2015 സെപ്റ്റംബർ 16-ന് അർധരാത്രിക്ക് ശേഷമാണ് സിസ്റ്റർ അമല മഠത്തിൽ കൊലചെയ്യപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈത്തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. നിലവിൽ മറ്റൊരുകേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ സെൻട്രൽ ജയിലിലാണുള്ളത്. 2015-ൽ ഭരണങ്ങാനം അസീസി സ്നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ ഏഴുമാസം മുമ്പ് പാലാ കോടതി ആറുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. അമല കൊലപാതക കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോർജ് ബോബനാണ് ഹാജരായത്. നിരവധി കന്യാസ്ത്രീ മഠങ്ങളിൽ കവർച്ച നടത്തിയ കേസിൽ സതീഷ് ബാബു പ്രതിയാണ്. മോഷണവും റിപ്പർ മോഡലിൽ തലയ്ക്കടിച്ചുള്ള ആക്രമണവും നടത്തിയതിന് പ്രതിക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കേസുകളെടുത്തിരുന്നു. ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങൾക്കുനേരെ രാത്രിയിൽ നടന്ന ആക്രമണങ്ങളും ഇതിൽപെടുന്നു. തെളിവുകളുടെ അഭാവത്തിൽ 22 കേസുകളിൽ പ്രതിയെ വെറുതെവിട്ടു. പിണ്ണാക്കനാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചേറ്റുതോട് എസ്.എച്ച്. മഠാംഗമായ സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ട് (81) 2014 ഏപ്രിൽ 17-ന് മരിച്ച സംഭവത്തിലും സതീഷ് ബാബു പ്രതിയാണ്. സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സതീഷ്ബാബുവിനെ ചോദ്യം ചെയ്തപ്പോൾ സിസ്റ്റർ ജോസ് മരിയയുടെ മരണവും കൊലപാതകമാണെന്ന് വെളിവാക്കിയിരുന്നു. ഈ കേസിൽ വിചാരണ നടക്കുകയാണ്. Content Highlights:sister amala murder case, ,satheesh babu life imprisonment


from mathrubhumi.latestnews.rssfeed http://bit.ly/2CsbLd5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages