തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി രാജു നാരായണസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി രാജു നാരായണസ്വാമി

കൊച്ചി: അഴിമതിയ്ക്ക് കൂട്ടു നിൽക്കാത്തതിനാൽ തന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് നാളികേര വികസന ബോർഡ് ചെയർമാൻ രാജു നാരായണ സ്വാമി കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. കേന്ദ്രകൃഷി മന്ത്രാലയത്തിലേയും നാളികേര ബോർഡ് ബെംഗളൂരുവിലെ ഉന്നത ഉദ്യാഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് രാജു നാരായണ സ്വാമി ട്രൈബ്യൂണലിൽ ഹർജി നൽകിയിരിക്കുന്നത്. 2017 മേയിലാണ് രാജു നാരായണസ്വാമി നാളികേര വികസന ബോർഡ് ചെയർമാനായി നിയമിതനായത്. നിയമനം ലഭിച്ച് ആറുമാസത്തിനുള്ളിലാണ് തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നതായി പരാതിയുമായി അദ്ദേഹം ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. ഉന്നതർ ഉൾപ്പെട്ട അഴിമതി ഇടപാടുകൾ തുറന്നു കാട്ടിയതാണ് തന്നെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിലെന്ന് രാജു നാരായണ സ്വാമി ആരോപിക്കുന്നു. കൃഷി വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദിനേശ് കുമാർ, ഹോർട്ടികൾച്ചർ കമ്മീഷണർ ബിഎൻഎസ് മൂർത്തി, നാളികേര വികസനബോർഡ് മുൻ റീജണൽ ഡയറക്ടർ ഹേമചന്ദ്ര എന്നിവരാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്ന് രാജു നാരായണ സ്വാമി പറയുന്നു. കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്തതിനും കാർഷികോപകരണങ്ങൾ വാങ്ങിയതിൽ വൻക്രമക്കേട് നടത്തിയതിനും ഹേമചന്ദ്രക്കെതിരെ താൻ നടപടിയെടുത്തിരുന്നു. കൂടാതെ അഴിമതിയാരോപങ്ങൾക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് മന്ത്രാലയത്തിന് ശുപാർശ നൽകിയതും തനിക്കെതിരായ നീക്കങ്ങൾക്ക് ആക്കം കൂട്ടിയെന്ന് രാജു നാരായണസ്വാമി ആരോപിക്കുന്നു. സംസ്ഥാനത്തെ കാർഷികമേഖലയ്ക്ക് ഏറെ ഗുണം ചെയ്യേണ്ട നാളികേരവികസനബോർഡിന്റെ ഇപ്പോഴത്തെ സ്ഥിതി തീരെ ആശാവഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Raju Narayana Swami alleges Top Officials, Coconut Development Board


from mathrubhumi.latestnews.rssfeed http://bit.ly/2rMx7vw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages