ന്യൂഡല്‍ഹി: ഏറെ പഴികേട്ട റഫാല്‍ അഴിമതി ആരോപണ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം നല്‍കി സുപ്രീംകോടതി വിധി. കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയ സുപ്രീംകോടതി ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും തള്ളി. ഒരു അന്വേഷണവും ആവശ്യമില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ ശരിയാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു.
യുദ്ധവിമാനങ്ങളുടെ വിലയേപ്പറ്റി സംശയം ഇല്ലെന്നും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വളരെ വൈകാരികമായ വിഷയമാണെന്നും ദേശീയസുരക്ഷ കൂടി പരിഗണിച്ചേ ഈ കേസില്‍ ഇടപെടാന്‍ കഴിയൂ എന്നും വിധി പറയുന്നതിന് മുമ്പായി കോടതി പറഞ്ഞു. ഇടപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുത്തതില്‍ പിഴവുണ്ടെന്ന് കണ്ടെത്താന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതില്‍ ഇടപെടുന്നില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
വിലയെക്കുറിച്ച് നേരത്തേ തന്നെ സുപ്രീംകോടതിയെ ധരിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ സംശയം ഉയര്‍ത്തേണ്ട കാര്യമില്ല. ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക വിമാനം ആവശ്യമാണ്. അതിന്റെ ഗുണനിലവാരത്തേക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടില്ല. വിധിയില്‍ പരമോന്നത കോടതി വ്യക്തമാക്കി. ഇടപാടില്‍ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് കാണിച്ച് അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മ, വിനീത് ദണ്ഡാ, പ്രശാന്ത് ഭൂഷന്‍, രാഷ്ട്രീയക്കാരായ സഞ്ജയ് സിംഗ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റീസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ്.
റാഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും വലിയ തിരിച്ചടി കിട്ടിയ ബിജെപിയ്ക്കും കേന്ദ്ര സര്‍ക്കാരിനും വിമാന ഇടപാടില്‍ കിട്ടിയ ക്‌ളീന്‍ ചിറ്റ് വലിയ ആശ്വാസമാണ് കിട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ അട്ടിമറിച്ചെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചത്. അതുമാറ്റി 36 വിമാനങ്ങള്‍ക്കായുള്ള പുതിയ കരാര്‍ ഉണ്ടാക്കിയതില്‍ അഴിമതി ഉണ്ടെന്നും റിലയന്‍സിന് വേണ്ടിയാണ് കരാര്‍ ഉണ്ടാക്കിയത് എന്നും ഇക്കാര്യം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു നേരത്തേ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
ബിജെപി സര്‍ക്കാര്‍ 2016 ല്‍ ഒപ്പിട്ട കരാര്‍. 56,000 കോടിയുടേതായിരുന്നു. ഇതില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതിനെതിരേ ആരോപണം ഉന്നയിച്ച് രാഹുല്‍ഗാന്ധിയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ ആദ്യം രംഗത്ത് വന്നത്. പിന്നീട് ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളുടെ പശ്ചാത്തലത്തില്‍ സ്‌പെതംബര്‍ 5 ന് വാദം തുടങ്ങാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഒക്‌ടോബര്‍ 10 ന് കരാറിന്‍മേലുള്ള തീരുമാനങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും വില വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
from mangalam.com https://ift.tt/2CaUvJ4
via IFTTT
No comments:
Post a Comment