ദില്ലി: റഫാലില്‍ അടിസ്ഥാന രഹിത ആരോപണങ്ങള്‍ പൊളിഞ്ഞെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഈ കേസില്‍ എല്ലാം സുതാര്യമായിരുന്നു അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിന് ഈ കേസില്‍ ഒരു ആശങ്കയും ഉണ്ടായിരുന്നില്ലെന്നും ഇടപാടിലെ സുതാര്യതയാണ് കോടതി വിധിയിലൂടെ തെളിഞ്ഞതെന്നും ആദ്യ പ്രതികരണത്തില്‍ രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് വിധിച്ച് സര്‍ക്കാരിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിലും നടപടികളിലും ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിമാനങ്ങളുടെ കാര്യക്ഷമതയിലോ ഗുണമേന്‍മയിലോ സംശയിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കണ്ടെത്തുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. റഫാൽ ഇടപാടിലെ അഴിമതി ആരോപണങ്ങൾ സുപ്രീം കോടതി തള്ളിയതോടെ മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട് നിൽക്കുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും രാഷ്ട്രീയമായി വലിയ ആശ്വാസമായി.
സർക്കാർ എടുക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. സുപ്രീം കോടതി ആവശ്യപ്രകാരം റഫാൽ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ നൽകിയിരുന്നു. ഏറെ വൈകാരികയും ദേശീയസുരക്ഷയെ ബാധിക്കുന്ന പ്രശ്നവുമാണ് കേസെന്ന വിധി പ്രസ്താവിക്കുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
from mangalam.com https://ift.tt/2Lf64C0
via IFTTT
No comments:
Post a Comment