തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ഡോ ജേക്കബ് തോമസ് സസ്പെന്‍ഷനിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഓഖി വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ വിമര്‍ശനനം ഉന്നയിച്ചതിനായിരുന്നു കഴിഞ്ഞവര്‍ഷം ഡിസംബര്‍ 20 ന് സസ്പെന്‍ഡ് ചെയ്തത്. ഈ സസ്പെന്‍ഷന്‍ തുടരുന്നതിനിടെ ഈ വര്‍ഷം ഏപ്രില്‍ 18 ന് വീണ്ടും അദ്ദേഹത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനായിരുന്നു രണ്ടാമത്തെ സസ്പെന്‍ഷന്‍.
സസ്‌പെന്‍ഷന്‍ ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കര്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികകരണം.
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവര്‍ക്കുളളത്. അഴിമതിക്കു കുടപിടിക്കാത്തവര്‍ അതിലുമേറെ ഭാഗ്യവാന്മാര്‍; അവര്‍ സര്‍വീസില്‍ നിന്നു സസ്പെന്റു ചെയ്യപ്പെടും.
ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ കുന്തമുന എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ ജേക്കബ് തോമസ് സസ്പെന്‍ഷനിലായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.
അഴിമതിക്കെതിരായ കുരിശുയുദ്ധം കെ ബാബുവില്‍ ആരംഭിച്ചു ബാബുവില്‍ തന്നെ അവസാനിച്ചു. ജയരാജന്‍ ചിറ്റപ്പനും ജലീല്‍ കൊച്ചാപ്പയും കൊടിവെച്ച കാറില്‍ പാറിപ്പറക്കുന്നു. ടോം ജോസ് ചീഫ് സെക്രട്ടറിയായും ടോമിന്‍ തച്ചങ്കരി അഡീഷണല്‍ ഡിജിപി റാങ്കോടെ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായും പരിലസിക്കുന്നു.
സ്വോഡ് ഓഫ് ഓണര്‍ നേടി ഐപിഎസ് പരിശീലനം പൂര്‍ത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മര്‍ദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാള്‍. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസര്‍; സംസ്ഥാന പോലീസ് മേധാവി ആകേണ്ടിയിരുന്നയാള്‍.
എന്നാലും നമുക്ക് സങ്കടപ്പെടാനില്ല. ബെഹറയുണ്ട്, തച്ചങ്കരിയുണ്ട്, ശ്രീലേഖയുണ്ട്, എണ്ണിപ്പറയാന്‍ പറ്റിയ പ്രതിഭകള്‍ വേറെയുമുണ്ട്.
from mangalam.com https://ift.tt/2EvSEQK
via IFTTT
No comments:
Post a Comment