ന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ട് നീണ്ട ബിജെപി ഭരണം അവസാനിച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളെയാണ് തിരികെ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
230 അംഗങ്ങളുള്ള സഭയില്‍ കോണ്‍ഗ്രസിന് 114 ബിജെപി 109 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ നാല് വിമതരും രണ്ട് ബിഎസ്പിയും ചേര്‍ന്നതോടെ ഭൂരിപക്ഷം തികയുകയായിരുന്നു. ഇത്തരത്തില്‍ നാല് അംഗങ്ങള്‍ കൂടി എത്തുകയാണെങ്കില്‍ ഭയം കുറയ്ക്കാമെന്നാണ് കോണ്‍ഗ്രസ് പ്രത്യാശിക്കുന്നത്.
വിജയ രാഗോഗഢ് മണ്ഡലത്തില്‍ നിന്നും ജയിച്ച സഞ്ജയ് പഥക്, ശിവാനി മണ്ഡലത്തില്‍ നിന്നും ജയിച്ച മുന്‍മുന്‍ റായ്, സിയോണി മണ്ഡലത്തില്‍ നിന്നും ജയിച്ച സ്വദേശ് റായ്, മാനസ മണ്ഡലത്തില്‍ നിന്നും ജയിച്ച അനിരുദ്ധ മാരൂ എന്നിവരാണ് മറുകണ്ടം ചാടാന്‍ സാധ്യതയുള്ളതെന്ന് കരുതുന്നത്.
നിയമസഭാംഗമല്ലാത്തതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കമല്‍നാഥ് ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ടലത്തില്‍ നിന്നും മത്സരിച്ച് ജയിക്കേണ്ടതുണ്ട്. വേണമെങ്കില്‍ ബിജെപിക്കും എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമിക്കാമെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു.
from mangalam.com https://ift.tt/2EBFlPJ
via IFTTT
No comments:
Post a Comment