രാജ്‌കോട്ട് : വൈദ്യുതാഘാതമേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയുടെയും കാമുകന്മാരുടെയും മാനസീക ശാരീരിക പീഡനമെന്ന കണ്ടെത്തലിനെ തുടര്‍ന്ന നാലു പേര്‍ക്കെതിരേ കേസ്. മരണമടഞ്ഞ പ്രഹ്‌ളാദ് എന്ന യുവാവിന്റെ ഭാര്യ ധന്‍ഭായി മഹേശ്വരിയും അവരുടെ കാമുകന്മാരായ നരസിംഹ് കോലി, രവിശങ്കര്‍ മഹേശ്വരി, മഹേഷ് മഹേശ്വരി എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
പ്രഹ്‌ളാദിന്റെ മരണത്തില്‍ ദുരൂഹതയും സംശയവും ആരോപിച്ച് സഹോദരിയുടെ ഭര്‍ത്താവ് ലാല്‍ജി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ പ്രഹ്‌ളാദിനെ മാനസീകമായും ശാരീരികമായും നാലു പേരും ചേര്‍ന്ന് പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഗാന്ധിധാമിലെ സ്വന്തം വീട്ടില്‍ സ്വയം വൈദ്യുതാഘാതം ഏല്‍പ്പിച്ചാണ് പ്രഹ്‌ളാദ് മരിച്ചതെന്ന് കണ്ടെത്തി.
നരസിംഹ്, രവി, മഹേഷ് എന്നിവരുമായി ധന്‍ഭായിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായി പ്രഹ്‌ളാദ് മനസ്സിലാക്കിയിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ നാലുപേരും ചേര്‍ന്ന് പ്രഹ്‌ളാദിനെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാല്‍വര്‍ സംഘത്തിന്റെ പീഡനം സഹിക്കാന്‍ കഴിയാതായതോടെ സെപ്തംബര്‍ 13 ന് പ്രഹ്‌ളാദ് സ്വയം വൈദ്യുതാഘാതം ഏല്‍പ്പിക്കുകയായിരുന്നു. മൂന്നു യുവാക്കളും പ്രഹ്‌ളാദിന്റെ വീട്ടില്‍ പതിവായി എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ഗാന്ധിധാം ബി ഡിവിഷന്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് എടുത്തിരിക്കുന്നത്.
from mangalam.com https://ift.tt/2EBFnqP
via IFTTT
No comments:
Post a Comment