തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തില്‍ നിന്നും സംഘടനാ ചുമതലിയിലേക്ക് പറിച്ചു നടപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. എ ഗ്രൂപ്പിലെ കരുത്തനായ ഉമ്മന്‍ചാണ്ടിയെ ഇടുക്കിയിലോ കോട്ടയത്തോ നിര്‍ത്തി പാര്‍ലമെന്റ്‌സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും എന്നാണ് സൂചനകള്‍.
ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഇതുവരെ ഇല്ലെങ്കിലും കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ താന്‍ മത്സരിക്കും എന്ന് ഉമ്മന്‍ചാണ്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിക്ക് പുറമേ ആന്ധ്രയുടെ ചുമതല കൂടി വഹിക്കുന്ന ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഉപയോഗിച്ചാല്‍ തന്നെ ഇടുക്കിയില്‍ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാന്‍ നിയോഗിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ നിലവില്‍ അങ്ങിനെ ഒരു തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
യുഡിഎഫിന് ശക്തമായ സ്വാധീനം ഉണ്ടായിരുന്ന ഇടുക്കി പക്ഷേ 2014 ല്‍ ഇടതു പിന്തുണയോടെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജ്ജിനൊപ്പം പോയിരുന്നു. കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളില്‍ കുരുങ്ങിയതാണ് അന്ന് തിരിച്ചടിയായതെന്നും മലയോര കര്‍ഷകരും ക്രീസ്തീയ രൂപതകളും കൈവിട്ടതാണ് ഡീന്‍ കുര്യാക്കോസിന്റെ തോല്‍വിക്കായി കോണ്‍ഗ്രസ് വിലയിരുത്തിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് പുതിയ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ടെന്നും അനുകൂല സാഹചര്യങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തുന്നു. ചില്ലറ പോരായ്മകള്‍ ഉണ്ടെങ്കില്‍ തന്നെ ഉമ്മന്‍ചാണ്ടിയാണ് മത്സരിക്കുന്നതെങ്കില്‍ പരിഹരിക്കപ്പെടുമെന്നുമാണ് കണക്കൂകൂട്ടല്‍.
ഇടുക്കിയല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് പരിഗണിച്ചേക്കാനും സാധ്യതയുണ്ട്. കേരളാകോണ്‍ഗ്രസുമായി സീറ്റ് വെച്ചുമാറുന്ന മുറയ്ക്കായിരിക്കും ഇത്. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ ഒഴിവില്‍ കോട്ടയത്തെ സീറ്റ് കേരളാകോണ്‍ഗ്രസ് ഒഴിച്ചിട്ടേക്കുകയാണ്. പക്ഷേ സീറ്റുകള്‍ പരസ്പരം വച്ചു മാറുന്നതുമായി ബന്ധപ്പെട്ട ഹൈക്കമാന്റ് തീരുമാനമായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകുക.
കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ എല്ലാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഉമ്മന്‍ചാണ്ടിയെ ദേശീയ നേതൃത്വം ഇടപെട്ടായിരുന്നു സംഘടനാ ചുമതലകളിലേക്ക് വീണ്ടും കൊണ്ടുവന്നത്. അന്നു മുതല്‍ ഉമ്മന്‍ചാണ്ടി ദേശീയരാഷ്ട്രീയത്തിലേക്ക് ആണോ എന്ന സംശയങ്ങള്‍ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. സ്വന്തം നിയമസഭാ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലിക്ക് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സമ്മതിക്കില്ലെന്ന് കരുതുന്നവരുമുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസ് മോചിതരായത് അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. ബിജെപിയുടെ കുത്തക സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും പിടിക്കാനായത് കോണ്‍ഗ്രസിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അദ്ധ്യക്ഷനായുള്ള രാഹുലിന്റെ ആദ്യ തന്ത്രങ്ങള്‍ തന്നെ കോണ്‍ഗ്രസിനെ രക്ഷിച്ചെന്നും ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
from mangalam.com http://bit.ly/2V6jFjt
via IFTTT
No comments:
Post a Comment