കല്‍ക്കരി ഖനിയില്‍ ജലനിരപ്പ് 70 അടി ഉയര്‍ന്നു, നദി കവിഞ്ഞൊഴുകുന്ന വെള്ളത്തിന് പുറമേ മഴയും ഉറവയും ; 15 ദിവസമായി എലിമാളത്തില്‍ കുടുങ്ങിക്കിടക്കുന്നത് 15 തൊഴിലാളികള്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

കല്‍ക്കരി ഖനിയില്‍ ജലനിരപ്പ് 70 അടി ഉയര്‍ന്നു, നദി കവിഞ്ഞൊഴുകുന്ന വെള്ളത്തിന് പുറമേ മഴയും ഉറവയും ; 15 ദിവസമായി എലിമാളത്തില്‍ കുടുങ്ങിക്കിടക്കുന്നത് 15 തൊഴിലാളികള്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗുവാഹട്ടി: വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയ രണ്ടാഴ്ചയായി ആകാംഷയിലാണ്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളുടെ കുടുംബങ്ങള്‍ തങ്ങളുടെ ഉറ്റവര്‍ ജീവനോടെ പുറത്തു വരാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും ഉറപ്പാക്കാന്‍ കഴിയാതെ ഇവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്). അതേസമയം ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളിയാണ് തങ്ങള്‍ നേരിടുന്നത് എന്നാണ് ഇവരുടെ പ്രതികരണം.

അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന കല്‍ക്കരി ഖനി ''റാറ്റ് ഹോളി'' ല്‍ 15 തൊഴിലാളികള്‍ 15 ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. ഖനിയില്‍ വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ രക്ഷിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അധികൃതരെന്നാണ് മേഘാലയ സര്‍ക്കാര്‍ പറയുന്നത്. ഡൈവര്‍മാരുടെ സംഘവും തെരച്ചില്‍ ജോലികള്‍ക്കായി രംഗത്തുണ്ട്. അതേസമയം ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പരിശീലനം തങ്ങളുടെ ഡൈവര്‍മാര്‍ക്ക് കിട്ടിയിട്ടില്ലെന്ന് എന്‍ഡിആര്‍എഫ് വിദഗ്ദ്ധര്‍ പറയുന്നു.

കനത്തമഴയെയും സമീപത്തെ ലൈറ്റന്‍ നദിയില്‍ വെള്ളം പൊങ്ങിയതിനെയും തുടര്‍ന്ന് ഡിസംബര്‍ 12 നാണ് കസാന്‍ ജില്ലയിലെ സൈപങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കല്‍ക്കരി ഖനി ഇടിഞ്ഞത്. രക്ഷാപ്രവത്തനം അപര്യാപ്തം എന്നാണ് ആദ്യം കിട്ടിയ വിവരം. ഖനിക്ക് ആഴം കൂടുതലാണെന്നതും പുറത്തേക്ക് വലിയ അളവില്‍ കളഞ്ഞിട്ടും ഇപ്പോഴും ഖനിയില്‍ വെള്ളം ബാക്കിയാണ്. ഇതിന് പുറമേ മഴയിപ്പോഴും തോരാതെ പെയ്യുന്നതും വലിയ തിരിച്ചടിയാണ്.

സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട ഖനികളും നദിയുമായി ഈ ഖനി ബദ്ധപ്പെട്ടു കിടക്കുന്നതുമാണെന്നത് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നു. ഉള്ളിലേക്ക് ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനം ദുരിതമാക്കുന്നു. തിങ്കളാഴ്ച വെള്ളം 70 അടി ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ എന്‍ഡിആര്‍എഫ് ഡൈവര്‍മാരുടെ സോണാര്‍ ഉപകരണം, ഹൈ കാലിബര്‍ ലൈറ്റുകള്‍ എന്നിവ 30 അടി വരെ മാത്രം എത്തുന്നതാണ്.

യാതൊരു സുരക്ഷാ മൂന്‍കരുതലുകളും ഇല്ലാത്ത റാറ്റ് ഹോള്‍ ഖനി മാപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ തൊഴിലാളികള്‍ ജീവനോടെയുണ്ടോ ഇല്ലയോ അടിയിലെ സാഹചര്യം എന്താണെന്നോ രക്ഷാപ്രവര്‍ത്തകര്‍ക്ക് യാതൊരു വിവരവും ഇല്ല. ഖനിയില്‍ ഉറവപൊട്ടിയും വെള്ളം വരുന്നുണ്ട്. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതിനാല്‍ പ്രതിഷേധങ്ങള്‍ കാരണം മേഘാലയയില്‍ 2014 ല്‍ തന്നെ കല്‍ക്കരി ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതാണ്. എന്നാല്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു.



from mangalam.com http://bit.ly/2PUuXUj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages