കൈ ഉയര്‍ന്നു, താമര വാടി;ഹിന്ദി ഹൃദയഭൂമി ഇനി കോണ്‍ഗ്രസിനൊപ്പം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

കൈ ഉയര്‍ന്നു, താമര വാടി;ഹിന്ദി ഹൃദയഭൂമി ഇനി കോണ്‍ഗ്രസിനൊപ്പം

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ. ഒന്നര പതിറ്റാണ്ട്ബിജെപി അധികാരത്തിൽ ഇരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുംബിജെപി ഭരിക്കുന്നരാജസ്ഥാനിലുംകോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഇതിൽ ഛത്തീസ്ഗഢിലും, രാജസ്ഥാനിലും കോൺഗ്രസ് ലീഡ് ചെയ്യുന്നത് കേവല ഭൂരിപക്ഷത്തേക്കാളും കൂടുതൽ സീറ്റുകളിലാണ്. മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിയെ ഏകപക്ഷീയമായി പരാജയപ്പെടുത്താൻ സാധിക്കാതിരുന്നത് മധ്യപ്രദേശിൽ മാത്രമാണ്. ഇവിടെ ചിലപ്പോൾ ബിഎസ്പിയുടെ പിന്തുണ കോൺഗ്രസിന് തേടേണ്ടതായി വന്നേക്കാം. എങ്കിൽ പോലും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് വെല്ലുവിളികളുണ്ടാകില്ലെന്നുറപ്പാണ്. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. എങ്കിലും അവസാന വിജയി കോൺഗ്രസ് തന്നെയെന്ന സൂചനയാണ് ഫലസൂചകൾ നൽകുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനിൽ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗർബല്യങ്ങളെ മുതലാക്കി രാജസ്ഥാനിൽ കോൺഗ്രസ് തരംഗം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച മുന്നേറ്റമാണ് കോൺഗ്രസിന് നടത്താനായത്. ഇവിടെ ബിജെപിയെ തന്നെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പരാജയം. കോൺഗ്രസ് നേതാവായിരുന്ന അജിത് ജോഗിയിലേക്ക് ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെടുമെന്നും അത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ജനം സമ്മതിദാനം വിനിയോഗിച്ചത് കോൺഗ്രസിന് വേണ്ടിയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നത് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടികൾ ഉണ്ടാക്കും. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയിൽ തന്നെ മൃദുഹിന്ദുത്വ പാർട്ടിയായി സ്വയം അവതരിപ്പിച്ചാണ് കോൺഗ്രസ് പോരാടുന്നത്. ഇത് തുടർന്നാൽ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താൻ ബിജെപിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും എന്നത് തീർച്ചയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2QKFDt4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages