ന്യൂഡൽഹി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എല്ലാ സജ്ജീകരണങ്ങളുമൊരുക്കി കാത്തിരുന്ന ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് മൂകത. പ്രധാന വക്താക്കളെല്ലാം രാവിലെ നേരത്തേ തന്നെ ആസ്ഥാന മന്ദിരത്തിൽ ഒരുക്കിയ പ്രത്യേക ക്യുബിക്കിളുകളിൽ സജീവമായിരുന്നു. എന്നാൽ ഫലം അനുകൂലമല്ലെന്നു വന്നതോടെ എല്ലാവരും പിൻവാങ്ങി. മാധ്യമങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കാനും അവർ ശ്രമിക്കുന്നുണ്ടായിരുന്നു. പ്രധാന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നാൽ ഉടൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായും മാധ്യമങ്ങളുമായും സംസാരിക്കാറുണ്ട്. എന്നാൽ ഇത്തവണ പ്രധാനമന്ത്രി ആസ്ഥാനത്ത് എത്തില്ലെന്നാണ് അറിയുന്നത്. പകരം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്നു മണിക്ക് ഉന്നത നേതാക്കളുമായി ചർച്ച നടത്തും. content highlights:election result bjp office
from mathrubhumi.latestnews.rssfeed https://ift.tt/2UAhEMu
via
IFTTT
No comments:
Post a Comment