തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരത്തിലേക്ക്; മഹാകുടാമി സഖ്യം തകര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരത്തിലേക്ക്; മഹാകുടാമി സഖ്യം തകര്‍ന്നു

ഹൈദരാബാദ്: എക്സിറ്റ് പോൾ പ്രവചനങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനവുമായി തെലങ്കാനയിൽ ടിആർഎസ് അധികാരത്തിലേക്ക്. കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് 84സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ് 26 സീറ്റുകളിലും എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളിലും മുന്നിലാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയുടെ മനസ്സറിയാൻ ഇറങ്ങിയ ബി.ജെ.പി സാന്നിദ്ധ്യം വെറും രണ്ട് സീറ്റിൽ ഒതുങ്ങി. വടക്കൻ തെലങ്കാന, തെക്കൻ തെലങ്കാന, ഹൈദരാബാദ് മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ടി.ആർ.എസിന്റെ മുന്നേറ്റം. ടി.ആർ.എസ് പ്രവർത്തകർ തെലങ്കാനയിൽ ആഘോഷം തുടങ്ങി. ഗജ്വലിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും സിർസിലയിൽ മകൻ കെ.ടി.രാമറാവുവും സിദ്ദിപ്പേട്ടിൽ ടി.ഹരീഷ് റാവുവും ലീഡ് ചെയ്യുന്നു. അമ്പർപേട്ടിൽ ബി.ജെ.പി. നോതാവ് കെ. കൃഷ്ണ റെഡ്ഡി ലീഡ് ചെയ്യുമ്പോൾ ചന്ദ്രയാങ്കുട്ടയിൽ കെ. ലക്ഷ്മൺ പിന്നിലാണ്. എ.ഐ.എം.ഐ.എം സ്ഥാനാർഥി അക്ബറുദ്ദീൻ ഒവൈസിയും ഹുസൂർനഗറിൽ കോൺഗ്രസ് സ്ഥാനാർഥി എൻ.ഉത്തംകുമാർ റെഡ്ഡി മുന്നിലാണ്. ബിജെപിയുടെ കൂടെയായിരുന്ന ചന്ദ്രബാബുനായിഡുവിന്റെ തെലുഗു ദേശവും തെലങ്കാന പ്രക്ഷോഭത്തിൽ കെ.സി.ആറിനൊപ്പമായിരുന്ന കോതാണ്ഡരാമന്റെ തെലങ്കാന ജന സമിതിയും സി.പി.ഐയും ചേർന്ന മഹാകുടാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നണിയാണ് ഈ തിരഞ്ഞെടുപ്പിൽ ടി.ആർ.എസിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്. Content Highlights:Telangana Assembly Election


from mathrubhumi.latestnews.rssfeed https://ift.tt/2LbJSbV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages