ജയ്പുർ: ബിജെപി തൂത്തുവാരിയ 2013ലെ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലുമില്ലായിരുന്ന സിപിഎം നില മെച്ചപ്പെടുത്തിയിരിക്കുന്നു. രണ്ട് സീറ്റുകളിൽ സിപിഎം വ്യക്തമായ ലീഡോടുകൂടി മുന്നേറുകയാണ്. മൂന്ന്സീറ്റുകളിൽ വിജയിക്കുമെന്നും ഏഴ് സീറ്റുകളിൽ 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. എന്നാൽ രണ്ട് സീറ്റുകളിൽ വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.ബദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ ദുംഗ്രാ മണ്ഡലത്തിൽ നിന്ന് ഗിർധരിലാൽ എന്നിവരാണ് വ്യക്തമായ ലീഡോടെമുന്നേറുന്നത്. 2008ലാണ് സിപിഎം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്,അനുപ്നഗർ എന്നിവിടങ്ങളിലായിരുന്നു അന്ന് സിപിഎം വിജയം നേടിയത്. കർഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കർഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾക്ക് രാജസ്ഥാനിൽ സിപിഎം നേതൃത്വം നൽകിയിരുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. കർഷകരുടെസമ്മർദ്ദത്തെ തുടർന്ന ചില ആവശ്യങ്ങളെങ്കിലും വസുന്ധര രാജെയ്ക്ക നടപ്പിലാക്കേണ്ടി വന്നു. അതിൽ പ്രധാനം 50000 രൂപയുടെ കടമെഴുതിത്തള്ളലായിരുന്നു. ഇത് സിപിഎം വലിയ വിജയമായാണ് ആഘോഷിച്ചത്. ഇത്തരത്തിൽ കർഷക മുന്നേറ്റത്തിലൂടെ സിപിഎം 2008ലെ തങ്ങളുടെ സീറ്റ് നിലകളിലേക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചെത്തിയിരിക്കുന്നു. 2013ൽ സിപിഎമ്മിന്റെ ഒരു പ്രതിനിധി പോലുംനിയമസഭയിലുണ്ടായിരുന്നില്ല. content highlights:CPM leads in two seats in rajasthan
from mathrubhumi.latestnews.rssfeed https://ift.tt/2B4vNsa
via
IFTTT
No comments:
Post a Comment