ചലച്ചിത്രമേള വേദിയില്‍ സംഘര്‍ഷം; ഡെലിഗേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ചലച്ചിത്രമേള വേദിയില്‍ സംഘര്‍ഷം; ഡെലിഗേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയിൽ സംഘർഷം. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. സംഘർഷത്തിനെത്തുടർന്ന് ഡെലിഗേറ്റുകളിലൊരാൾ പോലീസ് പിടിയിലായി. ജൂറി ചെയർമാൻ കൂടിയായ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ മുഹമ്മദ് ദി മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രം നിശാഗന്ധിയിൽ രാത്രി 10.30ന് പ്രദർശിപ്പിക്കേണ്ടതായിരുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രദർശനം റദ്ദാക്കിയിരുന്നു. പ്രദർശനം റദ്ദാക്കിയതിന് ശേഷവും തീയേറ്ററിൽ തുടർന്ന ഡെലിഗേറ്റുകളെ നിർബന്ധപൂർവം ഇറക്കി വിടാൻ ശ്രമിച്ചതിനെത്തുടർന്ന് പോലീസും ഡെലിഗേറ്റുകളും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. Content Highlights :23rd iffk 2018 latest news updates conflict between delegates and police, 23rd iffk 2018 delegate arrest at iffk 2018


from mathrubhumi.latestnews.rssfeed https://ift.tt/2GaGY8D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages