പമ്പ: ശബരിമലയിൽ കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 11 മണിവരെ 38,000 തീർഥാടകർ ദർശനം നടത്തിയതായാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്. 65,000ൽ കൂടുതൽ പേരാണ്വ്യാഴാഴ്ച സന്നിധാനത്തെത്തിയത്. കേരളത്തിന് പുറത്തുനിന്നുമുള്ളവരാണ് കൂടുതലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ കുറഞ്ഞതോടെ പോലീസ് നിയന്ത്രണത്തിലും അയവ് വന്നിട്ടുണ്ട്. എന്നാൽ തീർഥാടകരുടെ എണ്ണം കൂടിയത് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിരിവെക്കാൻ സൗകര്യം ലഭിക്കാതെ ഒട്ടേറെ പേർ ബുദ്ധിമുട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. തീർഥാടകരുടെ എണ്ണം കൂടിയതോടെ നടവരവിലും വർധന ഉണ്ടായി. കെ.എസ്.ആർ.ടി.സി ഇതുവരെ 400ലേറെ സർവീസുകൾ നടത്തിയതായി അധികൃതർ പറഞ്ഞു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ ശനിയാഴ്ച രാത്രി 12 മണിക്കാണ് അവസാനിക്കുക. പോലീസിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടറാണ് നിരോധനാജ്ഞ നീട്ടണോ എന്ന് തീരുമാനിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2Qimsrj
via
IFTTT
No comments:
Post a Comment