പുനെ: കഴുത കരച്ചിൽ തുടങ്ങിയാൽ കേട്ടുനിൽന്നവർ ചെവിപൊത്തും അല്ലെങ്കിൽ അവിടെ നിന്ന് തടിതപ്പും. എന്നാൽ എമിലി പാടുന്നത് കാതിന് ഇമ്പമാണ്.എപ്പോൾ മൂഡ് നന്നായാലും എമിലി പാടും. എമിലിയുടെ പാട്ടിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. പുനെയിലെ ഒരു സന്നദ്ധസംഘടനപ്രവർത്തകർ സംരക്ഷിക്കുന്ന പെൺകഴുതയാണ് എമിലി. കാഴ്ചയിലും സുന്ദരി. പ്രസവത്തെ തുടർന്ന് അവശനിലയിൽ തെരുവിൽ കിടന്ന ഇതിനെ സംഘടന പ്രവർത്തകർ ആദ്യം റെസ്ക്യൂ(RESQ)വിലെത്തിച്ചു. അപകടത്തിൽ പെടുന്നതും അസുഖം പിടിപെടുന്നതുമായ മൃഗങ്ങൾക്ക് വേണ്ട ചികിത്സാസഹായം നൽകുന്ന സ്ഥാപനമാണ് റെസ്ക്യൂ. ആദ്യം ഒട്ടും ഇണക്കം പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു എമിലിയ്ക്ക്. പ്രസവത്തിൽ ഇതിന്റെ കുഞ്ഞ് ചത്തിരുന്നു. ശാരീരിക അവശതകൾ ഇതിനെ വളരെയധികം അലട്ടിയിരുന്നതായി സംഘടനാപ്രവർത്തകയായ ടീന മോഹൻദാസ് പറഞ്ഞു. സംഘടനയിലുള്ളവരാണ് എമിലി എന്ന പേര് നൽകിയത്. റെസ്ക്യൂവിൽ മറ്റു മൃഗങ്ങൾക്കൊപ്പം സന്തുഷ്ടയായി കഴിയുന്ന എമിലി സ്നേഹവും ആഹ്ളാദവും പ്രകടിപ്പിക്കാനാണ് പാട്ടു പാടുന്നതെന്ന് സംഘടനാപ്രവർത്തകർ പറയുന്നു. സാധാരണയായി കഴുതകൾക്ക് ഇത്ര മധുരമായി പാടാൻ കഴിയില്ലെന്നും എമിലിയുടെ ശബ്ദസൗകുമാര്യത്തെ കുറിച്ച് ശാസ്ത്രീയവിശദീകരണം നൽകാനാവില്ലെന്നും ഇവർ പറയുന്നു. ഓരോ മൃഗവും പലരീതിയിലാണ് സന്തോഷം പ്രകടിപ്പിക്കുന്നതെന്നും എമിലി നന്ദിയും ആനന്ദവും പ്രകടിപ്പിക്കുന്ന വ്യത്യസ്തരീതിയാണിതെന്നും മൃഗഡോക്ടറായ മിലിന്ദ് ഹത്തേക്കർ പറയുന്നു. അയർലൻഡിലെ ഹാരിയറ്റ് എന്ന കഴുതയുടെ പാട്ടും അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. Content Highlights:Maharashtra's singing donkey takes internet by storm, Emily the singing donkey
from mathrubhumi.latestnews.rssfeed https://ift.tt/2Uo4CBm
via
IFTTT
No comments:
Post a Comment