ആലപ്പുഴ: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഏറെ ചർച്ചയായ കിത്താബ് എന്ന നാടകം സംസ്ഥാന തലത്തിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയതോടെ ഇത്തവണയും എലിപ്പെട്ടി നാടവേദിയിലേക്കെത്തുന്നു. തൃശ്ശൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറെ ചർച്ചയായിരുന്നു പൊതു ബെഞ്ചിന്റെ ആവശ്യകത വിളിച്ച് പറഞ്ഞ ശിവദാസ് പൊയിൽകാവ് ഒരുക്കിയ എലിപ്പെട്ടി. കഴിഞ്ഞ തവണ നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടതോടെ ഇത്തവണ മൂന്ന് ജില്ലകൾ നാടകം ഏറ്റെടുക്കുകയായിരുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഇത്തവന്ന എലിപ്പെട്ടിയുമായി ആലപ്പുഴയിൽ എത്തിയത്. കോഴിക്കോട് നിന്നും കിത്താബ് എന്ന നാടകം സംസ്ഥാന തലത്തിൽ യോഗ്യത നേടിയിരുന്നതെങ്കിലും പെൺകുട്ടി ബാങ്ക് വിളിക്കുന്ന നാടകം വിവാദമായതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. തുടർന്നാണ് കോഴിക്കോട് നിന്നും എലിപ്പെട്ടിയെത്തിയത്. കോഴിയങ്ങനെ കോഴിന്റുസ്കൂളി പോയാല് എന്ന പാട്ടുമായാണ് കഴിഞ്ഞ വർഷം എലിപ്പെട്ടിയെത്തിയതെങ്കിൽ ചെറിയ ചില മാറ്റം വരുത്തിയാണ് ഇത്തവണ നാടകം അരങ്ങിലെത്തിയത്. മലപ്പുറം ജില്ലയിൽ നിന്ന് ഉദയേഷിന്റെ നേതൃത്യത്തിൽ കെ.എച്ച്.എം.എസ് ആലത്തിയൂർ ആണ് നാടകം അരങ്ങിലെത്തിച്ചത്. കോഴിക്കോട് നിന്നും ശിവദാസ് പൊയിൽകാവും, വയനാട് നിന്നും ഗിരീഷ് കാരാടിയുമാണ് നാടകം അരങ്ങിലെത്തിച്ചത്. Content Highlights: Elippetty Drama, 59th Kerla School Kalolsavam 2018, Alapuzha
from mathrubhumi.latestnews.rssfeed https://ift.tt/2E8daH8
via
IFTTT
No comments:
Post a Comment