തിരുവനന്തപുരം:പ്രശസ്ത സിനിമാ-സീരിയൽ-നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ബൈപ്പാസ് സർജറിക്കുശേഷം വിശ്രമത്തിലായിരുന്നു. പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച്ച ശാന്തികവാടത്തിൽ. നാടകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ചിട്ടുണ്ട്. 1970 മുതൽ 1981 വരെ കെപിഎസിയിൽ പ്രവർത്തിച്ചു. യന്ത്രം സുദർശനം, ഭരതക്ഷേത്രം, മന്വന്തരം, എനിക്കു മരണമില്ല, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, ലയനം, കൈയ്യും തലയും പുറത്തിടരുത് തുടങ്ങിയകെപിഎസിയുടെ നാടകങ്ങളിൽ അഭിനയിച്ചു. 1985 ൽ കൊല്ലത്തുനിന്ന് അജന്ത എന്ന നാടക പ്രസ്ഥാനത്തിനു രൂപം നൽകി. 118 നാടകങ്ങൾ സംവിധാനം ചെയ്തു. കേരള സർക്കാരിന്റെ നാലു സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: സൂസൻ ചന്ദ്രൻ. മക്കൾ: നിതീഷ് ചന്ദ്രൻ, നിതിൻ ചന്ദ്രൻ Content Highlights ;Actor Theatre artist and director karakulam chandran passes away
from mathrubhumi.latestnews.rssfeed https://ift.tt/2QkaltK
via
IFTTT
No comments:
Post a Comment