വരുന്നു, ‘കുറ്റവാളികളില്ലാത്ത കേരളം’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

വരുന്നു, ‘കുറ്റവാളികളില്ലാത്ത കേരളം’

ആലപ്പുഴ: കേരളത്തിൽ പുതിയ കുറ്റവാളികളെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പുതുവർഷത്തിൽ 'കുറ്റവാളികളില്ലാത്ത കേരളം' പദ്ധതി സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപ്പാക്കും. ആദ്യ കുറ്റത്തിന് നല്ലനടപ്പ് എന്ന സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. കുറ്റത്തിനിരയായ കുടുംബങ്ങളെ വിവിധതലത്തിൽ സഹായിക്കും. ഇരകൾക്ക് വീടുമുതൽ വിദ്യാഭ്യാസ സഹായംവരെ നൽകും. ഇതിനായി അടുത്തവർഷം എട്ടുകോടി ചെലവാക്കും. പഠിക്കുന്ന കുട്ടികൾക്ക് മാസംതോറും സ്കോളർഷിപ്പ് നൽകും. പോസ്റ്റ് ഗ്രാജ്വേഷന് മാസം 10,000 രൂപ വരെ കിട്ടും. കുറ്റംചെയ്തവരുടെ മക്കൾ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്നെങ്കിൽ അവർക്ക് ഒരുലക്ഷം രൂപവരെ പഠനസഹായം നൽകും. ഇതിന് ജില്ലയിലെ വെൽഫെയർ ഓഫീസർമാർക്ക് ഇപ്പോൾതന്നെ അപേക്ഷ കൊടുക്കാം. ലക്ഷ്യം * കുറ്റകൃത്യങ്ങൾ 50 ശതമാനം മുതൽ 75 ശതമാനംവരെ കുറയ്ക്കൽ * കുറ്റകൃത്യത്തിൽപ്പെട്ടവരെ സാധാരണജീവിതത്തിലേക്ക് എത്തിക്കുക * ജയിലുകളിൽ വ്യക്തിത്വവികസനം നടത്തി കുറ്റകൃത്യങ്ങൾ ഇല്ലാതാക്കൽ * പൊതുസമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കുറ്റകൃത്യങ്ങൾ തടയൽ നടപ്പാക്കുന്നതിങ്ങനെ കൗൺസലിങ്, മനഃശാസ്ത്ര പഠനം എന്നിവയടക്കം താലൂക്ക് തലം മുതൽ ജില്ലാതലംവരെ കണ്ണിയായി പ്രവർത്തിക്കുന്ന സ്ഥിരംസംവിധാനമാണ് വരിക. പുതിയ കുറ്റവാളികളെക്കുറിച്ച് വിശദമായി പഠിക്കും. ജില്ലാ പ്രൊബേഷൻ ഓഫീസർമാരും സാമൂഹികനീതി വകുപ്പ് ജീവനക്കാരും ഇതിന് നേതൃത്വം വഹിക്കും. പോലീസ് സ്റ്റേഷൻ, ജയിലുകൾ എന്നിവ കേന്ദ്രീകരിച്ചാകും പ്രവർത്തനം. കുറ്റംചെയ്തവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമേർപ്പെടുത്തും. ഇതിനായി അടുത്തവർഷത്തേക്ക് 13 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. 30 വയസ്സുവരെയുള്ള യുവാക്കളെയും എല്ലാപ്രായത്തിലുമുള്ള വനിതാ കുറ്റവാളികളെയും പദ്ധതിയിൽപ്പെടുത്തും. നല്ലനടപ്പിന് വീടുകൾ സജ്ജമാക്കും. കുറ്റംചെയ്തവരെ അവിടെ പാർപ്പിച്ച് സ്വഭാവമാറ്റം വരുത്തിയായിരിക്കും വീടുകളിലേക്കും സമൂഹത്തിലേക്കും വിടുക തൊഴിൽ പരിശീലനം കുറ്റംചെയ്തവർക്ക് വിദഗ്ധ തൊഴിലുകളിൽ പരിശീലനം. 1200-ഓളം മേഖലകളുണ്ടാകും. ഇതിൽ ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാം. പരിശീലനസമയത്ത് സ്റ്റൈപ്പന്റ് നൽകും. തുടർന്ന് ജോലിയും. നിലവിൽ സംസ്ഥാനത്തുള്ള പദ്ധതികളുമായി ബന്ധിപ്പിച്ചാണ് ഇത് നടപ്പാക്കുക. പദ്ധതി ഉടൻ നടപ്പാക്കും പദ്ധതി ഡിസംബർ അവസാനത്തോടെ നടപ്പാക്കും. ആദ്യം 81 തടവുകാരെ സാമൂഹിക പുനർവിന്യാസം നടത്തിയും കുറച്ചുപേരെ വിവിധ ആശുപത്രികളിൽ നിയോഗിച്ചും പദ്ധതി തുടങ്ങും. പദ്ധതി വരുംവർഷങ്ങളിൽ വലിയ സാമൂഹികപരിവർത്തനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതികളുടെയും സർക്കാരിന്റെയും പൂർണ പിന്തുണയുമുണ്ട്-ജാഫർ മലിക്, ഡയറക്ടർ, സംസ്ഥാന സാമൂഹികനീതി വകുപ്പ് content highlights: jail,Kerala without criminal offense,criminals


from mathrubhumi.latestnews.rssfeed https://ift.tt/2EansqY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages