ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും വിജയം. ഫുൾഹാമിനെ ചെൽസി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ എവർട്ടണെതിരെ ഒരൊറ്റ ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. വിജയത്തോടെ ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ചെൽസി ലീഡ് നേടി. കാന്റെയുടെ പാസ്സിൽ പെഡ്രോ ലക്ഷ്യം കണ്ടു. 82-ാം മിനിറ്റിൽ ചെൽസിയുടെ രണ്ടാം ഗോളും വന്നു. ഹസാർഡിന്റെ പാസ് ലോഫ്റ്റസ് ചീക്ക് ഗോളാക്കുകയായിരുന്നു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് ലിവർപൂൾ വിജയം കണ്ടത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിടത്തു നിന്നാണ് ലിവർപൂൾ തിരിച്ചുവന്നത്. അവസാന ഘട്ടത്തിൽ എവർട്ടൺ ഗോൾ കീപ്പറിന്റെ ഒരനാവശ്യ ഇടപെടൽ ലിവർപൂളിന്റെ വിജയമായി മാറുകയായിരുന്നു. കിട്ടിയ അവസരം മുതലെടുത്ത ബെൽജിയൻ താരം ഒറിജി ലക്ഷ്യം കണ്ടു. 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 36 പോയന്റാണ് ലിവർപൂളിനുള്ളത്. 38പോയന്റായി മാഞ്ചസ്റ്റർ സിറ്റി ആണ് ഇപ്പോഴും ലീഗിൽ ഒന്നാമതുള്ളത്
from mathrubhumi.latestnews.rssfeed https://ift.tt/2zGIQ35
via
IFTTT
No comments:
Post a Comment