തിരുവനന്തപുരം: നവോത്ഥാന സന്ദേശമുയര്‍ത്തി സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്‌നം ആളിക്കത്തിക്കാനാണ് സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും ചെന്നിത്തല ആരോപിച്ചു.
സമുദായങ്ങളെയും ജാതികളെയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പട്ടേല്‍ പ്രതിമയുടെ പേരില്‍ ബി.ജെ.പി ചെയ്തത് പോലെ വനിതാ മതില്‍ ഉണ്ടാക്കി നവോത്ഥാനത്തിന്റെ പിതൃത്വം നേടാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോള്‍ വനിതാ മതിലിനായി പണം ചെലവിടാമോ എന്നും ചെന്നിത്തല ചോദിച്ചു. രാഷ്ട്രീയ പരിപാടികള്‍ക്കായി സര്‍ക്കാര്‍ പണം ദുരുപയോഗിക്കരുത്. സര്‍ക്കാര്‍ നിലപാടിനെതിരെ ഡിസംബര്‍ അഞ്ചിന് യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. സാമുദായിക സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
from mangalam.com https://ift.tt/2E7rUqh
via IFTTT
No comments:
Post a Comment