കോട്ടയം: ശബരിമല വിഷയത്തിൽ വീണ്ടും സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻ.എസ്.എസ്. ശബരിമലയുടെ പേരിൽ ജാതീയ വിഭാഗീയത സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സവർണനെയും അവർണനെയും വേർതിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിനെ ബന്ദിയാക്കിയ സർക്കാർ നിരീശ്വരവാദം നടപ്പാക്കുന്നു. വിശ്വാസികൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാമെന്ന വ്യാമോഹം തെറ്റാണെന്നും, നവോത്ഥാനവും യുവതീ പ്രവേശവും തമ്മിൽ എന്തുബന്ധമാണ് ഉള്ളതെന്നും അദ്ദേഹംപ്രസ്താവനയിൽ ആരാഞ്ഞു. സവർണനെന്നും അവർണനെന്നും വേർതിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. ഇതിലൂടെ ശബരിമല വിഷയത്തിന് പരിഹാരം കാണാനുള്ള സർക്കാർനീക്കം രാഷ്ട്രീയലക്ഷ്യം മുന്നിൽകണ്ടാണെന്നും, ഒരു ജനാധിപത്യ സർക്കാർ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നടപടിയാണിതെന്നും ജി. സുകുമാരൻ നായർവ്യക്തമാക്കി. നവോത്ഥാന, സാമൂഹിക സംഘടനകളുടെ യോഗം സംസ്ഥാന സർക്കാർ വിളിച്ചുചേർത്തതിന് പിന്നാലെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ വിമർശം. എൻ.എസ്.എസ്. യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി ജനുവരി ഒന്നിന് കാസർകോടു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ തീർക്കാൻ യോഗം തീരുമാനിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കൺവീനറുമായി സംഘാടക സമിതിയും ഇതിനുവേണ്ടി രൂപവത്കരിച്ചിരുന്നു.പിന്നാലെയാണ് രൂക്ഷവിമർശനവുമായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറി രംഗത്തെത്തിയട്ടുള്ളത്. Content Highlights:sabarimala: NSS General Secretary G Sukumaran Nair Against Kerala Government
from mathrubhumi.latestnews.rssfeed https://ift.tt/2Pef8HR
via
IFTTT
No comments:
Post a Comment