കോഴിക്കോട്: മാപ്പ് വേണ്ട, തെറ്റുതിരുത്തി മുന്നോട്ടുപോവുകയാണ് വിവാദത്തിൽ ഉൾപ്പെട്ടവർ ചെയ്യേണ്ടതെന്ന് കവി കലേഷ്. അതേസമയം ആൾക്കൂട്ട ആക്രമണത്താട് യോജിപ്പില്ലെന്നും കവിതാ മോഷണ വിവാദങ്ങൾ പുകയുമ്പോൾ കവിതയുടെ യഥാർത്ഥ അവകാശി എസ്.കലേഷ് പറയുന്നു. കലേഷ് 2011 ൽ എഴുതിയ അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന കവിത 2018 ൽ ദീപാ നിശാന്തിന്റെ പേരിൽ എ.കെ.പി.സി.ടി.എ. യുടെ ജേർണലിൽ വന്നത് വിവാദമായ സാഹചര്യത്തിലാണ് കലേഷ് മാതൃഭൂമിയോട് മനസ്സുതുറന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ദീപാ നിശാന്തിനെ അപമാനിക്കാൻ എതിർ പക്ഷത്തുള്ളവരുടെ ചെയ്തിയെന്നാണ് കരുതിയത്. എന്നാൽ അത് തന്റേതാണ് എന്ന് ഇരട്ടിശക്തിയോടെ ദീപ പറഞ്ഞപ്പോൾ ഞെട്ടൽ ഉണ്ടായി. ഒരു കവിത പിറക്കുന്നതിനുപിന്നിൽ ഒരു കവിക്കുണ്ടാവുന്ന ആത്മസംഘർഷം വലുതാണ്. ഏറെ സംഘർഷം അനുഭവിച്ച് പലവട്ടം മാറ്റി എഴുതി പൂർത്തീകരിച്ച ഒരു കവിതയാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിനമായ മാനസിക സംഘർഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോവുന്നത്. ഏഴുവർഷം മുമ്പ് എഴുതിയ ഒരു കവിത തന്റേത് തന്നെയെന്ന് സ്ഥാപിക്കേണ്ടിവരുന്ന ഒരു എഴുത്തുകാരന്റെ അവസ്ഥ, ദുരവസ്ഥയാണ്. നൈതികതയുടെയും സാമൂഹിക നീതിയുടെയും പ്രശ്നമുണ്ട് അതിൽ.- കലേഷ് പറയുന്നു.സംഭവം വിവാദമാകുന്നതിനു തലേദിവസം ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും അത് തമാശ ആയാണ് കണ്ടതെന്ന് കലേഷ് പറഞ്ഞു. ദീപാ നിശാന്ത് കവിതയിൽ മിനുക്ക് പണികൾ നടത്തി എന്ന് പറഞ്ഞത് മനസിലായില്ല. വിവാദമുണ്ടാക്കി വലിയ ഒരു ആൾക്കൂട്ടത്തെ പ്രതീക്ഷിച്ച് കവിതയുമായി കാത്തിരിക്കുന്ന കൂട്ടത്തിൽ അല്ല ഞാൻ. കവിതയെ ഇഷ്ടപ്പെടുന്നവരുടെ ചെറിയ ഒരിടം. അതാണ് കവിതയുടെ ഇടം. മനുഷ്യന് മനുഷ്യനോട് മാപ്പ് പറയേണ്ട ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്നില്ല. എന്റെ കവിത മോഷ്ടിച്ചവർക്ക് ചെയ്ത തെറ്റ് മനസ്സിലായി എന്നു ഞാൻ കരുതുന്നു. മനസിലായില്ലെങ്കിൽ അത് സ്വകാര്യമായെങ്കിലും മനസിലാക്കണം. നല്ല കവിതകളിൽ വിശ്വസിക്കുക. ഈ വിഷയത്തിൽ കൂടെ നിന്നവരോട് നന്ദി. കേസ് കൊടുക്കുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ല- കലേഷ് പറഞ്ഞു. സൈബർ ലോകത്ത് രചനാമോഷണം പതിവാകുകയാണ്. അടുത്ത കാലത്ത് അരങ്ങേറിയ ഒരു നാടകത്തിന്റെ തിരക്കഥ എഴുതിയ യുവകവിയെ തള്ളി സ്വന്തം പേരിലാക്കിയ യുവസംവിധായകനെക്കുറിച്ച് ഇന്നലെയും ആരോപണം ഉയർന്നു. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും കലേഷ് പറഞ്ഞു. Content Highlights:Deepa Nisanth, S kalesh, poem plagiarism issue, plagiarism, Sreechithran
from mathrubhumi.latestnews.rssfeed https://ift.tt/2PcB9Xv
via
IFTTT
No comments:
Post a Comment