മനില: പ്രീ വര്‍ക്കൗട്ട് സപ്ലിമെന്റ്‌സ് ഉപയോഗിച്ചതിലൂടെ തന്റ് കിഡ്‌നി തകരാറിലായെന്ന അവകാശവാദവുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍ പട്ടം നേടിയ ഫിലിപ്പൈന്‍ താരം ബീ റോസ് സാന്റിയാഗോ(28). കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതോടെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് സാന്റിയാഗോ.
കഴിഞ്ഞ ഓഗസ്റ്റിലാണ് താന്‍ കിഡ്‌നി രോഗം ബാധിച്ച് ആശുപത്രിയിലെത്തിയത് തുടര്‍ന്ന് ചികിത്സയിലാണ് താനെന്നും സാന്റിയാഗോ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നു. ഡയാലിസിസിലൂടെ കിഡ്‌നിയുടെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കളില്‍ ഒരാള്‍ സാന്റിയാഗോയ്ക്ക് കിഡ്‌നി ദാനം ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നു. അനുയോജ്യമായ ദാതാവിനെ കിട്ടിയെങ്കിലും ശസ്ത്രക്രിയ എപ്പോള്‍ നടക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ല.
ശക്തമായ മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സാന്റിയാഗോ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ തലവേദന മാത്രമല്ല,ക്രോണിക് കിഡ്നി ഡിസീസിന്റെ ലക്ഷണങ്ങളാണ് സാന്റിയാഗോയ്ക്കുള്ളതെന്ന് കണ്ടെത്തി. അതിരുകടന്ന ജിം ജീവിതമാണ് തന്റെ രോഗത്തിന് കാരണമായതാണെന്നാണ് സാന്റിയാഗോയുടെ വാദം. ജിമ്മില്‍ വര്‍ക്കൗട്ടിന് മുന്‍പ് സ്ഥിരമായി വര്‍ക്കൗട്ട് സപ്ലിമെന്റ്സ് കഴിച്ചിരുന്നു. ഇവയിലടങ്ങിയ ക്രിയാറ്റിന്‍ ആണ് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതെന്ന് ഫിലിപ്പൈന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്റിയാഗോ പറഞ്ഞു.
from mangalam.com http://bit.ly/2T6RMWY
via IFTTT
No comments:
Post a Comment