ലഖ്നൗ: ഉത്തർപ്രദേശിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസംഗം കേൾവിക്കാർ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തി. ഞായറാഴ്ച ലഖ്നൗവിൽ നടന്ന യുവകുംഭ ചടങ്ങിലായിരുന്നു സംഭവം. ഏതു പാർട്ടി രാമക്ഷേത്രം നിർമിക്കുന്നുവോ അവർക്കേ വോട്ടു നൽകൂവെന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ രാജ്നാഥ് സിങ്ങിന്റെ പ്രസംഗത്തിനിടെ വിളിച്ചു പറയുകയായിരുന്നു. തുടർന്ന് പരിപാടിയുടെ സംഘാടകരെത്തി സദസ്യരോട് ശാന്തരാകാനും രാജ്നാഥ് സിങ്ങിന്റെ പ്രസംഗം ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു.ലഖ്നൗവിൽനിന്നുള്ള ലോക്സഭാ എം പിയാണ് രാജ്നാഥ് സിങ്. content highlights: listeners interrupted rajnath singhs speech in lucknow
from mathrubhumi.latestnews.rssfeed http://bit.ly/2rQn1K6
via
IFTTT
No comments:
Post a Comment