അമേരിക്കയിലെ ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

അമേരിക്കയിലെ ക്രിസ്ത്യൻ പള്ളി ക്ഷേത്രമാകുന്നു

വിർജീനിയ:മുപ്പത് വർഷം പഴക്കമുള്ള യുഎസ്സിലെ പള്ളി സ്വാമി നാരായൺ വിഭാഗം ഏറ്റെടുത്ത് ക്ഷേത്രമാക്കുന്നു. വിർജിനിയയിലെ പോർട്സ്മൗത്തിൽ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പള്ളിയാണ് ക്ഷേത്രമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ടും വിശദവിവരങ്ങളും പുറത്തുവിട്ടത്. ക്രിസ്ത്യൻ മാതൃകയിലുള്ള പള്ളിയെ ക്ഷേത്രമാതൃകയിൽ ചെറിയ രീതിയിൽ രൂപം മാറ്റിയ ശേഷമായിരിക്കും പ്രതിഷ്ഠ. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാദി സൻസ്താൻ ലോകത്താകമാനമായി എട്ട് പള്ളികൾ ഇതിനകം ഏറ്റെടുത്ത് ഹിന്ദു ക്ഷേത്രമാക്കിയിട്ടുണ്ട്. ഇതിൽ അഞ്ച് ക്ഷേത്രങ്ങൾ യുഎസ്സിലാണുള്ളത്. കാലിഫോർണിയ, ലൂയിസ് വിൽ, പെൻസിൽവേനിയ, ലോസ് ആഞ്ജലിസ്, ഒഹിയോ എന്നിവിടങ്ങളിലെയും യു.കെയിലെ ലണ്ടൻ, ബോൾട്ടൺ എന്നിവിടങ്ങളിലെയും പള്ളികളാണ് ക്ഷേത്രങ്ങളാക്കി മാറ്റിയത്. കാനഡയിലെ ടൊറന്റോയിലെ 125 വർഷം പഴക്കമുള്ള വസ്തുക്കളുംസ്വാമിനാരായൺ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ആത്മീയ കേന്ദ്രമായതിനാൽ പോർട്സ്മോത്തിലെ പള്ളി ക്ഷേത്രമാക്കി മാറ്റുമ്പോൾ വലിയ മാറ്റങ്ങൾ വേണ്ടി വന്നിരുന്നില്ലെന്ന് പുരുഷോത്തം പ്രിയദാസ് സ്വാമി അറിയിച്ചു. content highlights:30-year-old virginia church to be converted into temple


from mathrubhumi.latestnews.rssfeed http://bit.ly/2QPWYBy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages