കൊയിലാണ്ടി: ശബരിമല ദർശനത്തിന് പോയ യുവതിയുടെ വീടിന് മുന്നിൽ നാമജപ പ്രതിഷേധം. പൊയിൽക്കാവ് തുവ്വക്കാട് പറമ്പിൽ നിലാ ഹൗസിൽ ബിന്ദു ഹരിഹരന്റെ വീട്ടിലേക്കാണ് ശബരിമല കർമ്മ സമിതിയുടെയും സംഘപരിവാർ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ നാമജപ മാർച്ച് നടത്തിയത്. വീടിനു നേർക്ക് ആക്രമണം ഉണ്ടായേക്കുമെന്നസൂചന ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. വീട്ടിലേക്കുളള ഇടവഴിയിൽ നിലയുറപ്പിച്ച പ്രതിഷേധക്കാർ ഏറെ നേരം നാമജപം നടത്തി. ശക്തമായ പ്രതിഷേധം കാരണം യുവതികൾക്ക്സന്നിധാനത്തേക്ക് പ്രവേശിക്കാനാവാതെ തിരിച്ചറിങ്ങിയെന്ന വിവരത്തെ തുടർന്ന് പ്രതിഷേധ സമരം നിർത്തി. പ്രതിഷേധ നാമജപത്തിന് ബി.ജെ.പി നേതാക്കളായ വി.ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ വെളള്യാതോട് എന്നിവർ നേതൃത്വം നൽകി. കണ്ണൂർ സർവ്വകലാശാലയുടെ തലശ്ശേരി പാലയാടുളള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡിസിലെ അസി. പ്രൊഫസറാണ് ബിന്ദു. മുമ്പ് കൊയിലാണ്ടി കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. 10 വർഷം മുമ്പ് വരെ താൻ സി.പി.ഐ.എം.എൽ പ്രവർത്തകനായിരുന്നുവെന്ന് ഭർത്താവ് ഹരിഹരൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഭാര്യ ബിന്ദുവിന് സംഘടനകളുമായി ബന്ധമൊന്നുമില്ല. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയാണ്. ഞായറാഴ്ചയാണ് ബിന്ദു ശബരിമലയ്ക്ക് പോയത്. ബിന്ദുവിന്റെ ശബരിമല യാത്രയ്ക്ക് തന്റെ പിന്തുണയുണ്ടായിരുന്നുവെന്നുംഭർത്താവ് ഹരിഹരൻ പറഞ്ഞു. Content Highlights:Sabarimala Women Entry, Sabarimala protest
from mathrubhumi.latestnews.rssfeed http://bit.ly/2Lw0Jq0
via
IFTTT
No comments:
Post a Comment