പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം പേർക്കെതിരേകേസെടുത്തു. മരക്കൂട്ടത്തുവെച്ച് യുവതികളെ തടഞ്ഞ 100 പേർക്കെതിരെയും സന്നിധാനത്ത് നാമജപം നടത്തിയ അമ്പതോളം പേർക്കെതിരെയുമാണ് സന്നിധാനം പോലീസ് കേസെടുത്തത്. അപ്പാച്ചിമേട്ടിൽ തടഞ്ഞ നാൽപതോളം പേർക്കെതിരേപമ്പ പോലീസും കേസെടുത്തിട്ടുണ്ട്. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടിച്ച് നാമജപ പ്രതിഷേധം നടത്തിയവർക്കെതിരെയും മരക്കൂട്ടത്ത് പ്രതിഷേധം നടത്തിയവർക്കെതിരെയുമാണ് സന്നിധാനം പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസ്. കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ ഇവർ ആരൊക്കെയാണെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാവൂ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുർഗ എന്നിവരാണ് രാവിലെ ഏഴ് മണിയോടെമലചവിട്ടാൻ എത്തിയത്. ഇവരുടെ യാത്രംഅരമണിക്കൂർ പിന്നിട്ടപ്പോൾ പ്രതിഷേധം ആരംഭിച്ചു.തുടർന്ന് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. അപ്പാച്ചിമേട്ടിൽ അരമണിക്കൂറോളം പ്രതിഷേധക്കാർ യുവതികളെ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടർന്നെങ്കിലുംപ്രതിഷേധം കനത്തതിനെ തുടർന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു. Content Highlights:Sabarimala Women entry, Sabarimala,sabarimala protest
from mathrubhumi.latestnews.rssfeed http://bit.ly/2BHdn0L
via
IFTTT
No comments:
Post a Comment