ഗോരഖ്പുർ:വിനോദയാത്രയ്ക്കാണെന്ന വ്യാജേന ആദ്യ ഭാര്യയെ കൂട്ടികൊണ്ടുപോയി കൊന്നശേഷം പിടിക്കപ്പെടാതിരിക്കാനായി മുൻ ഭർത്താവ് സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമായി നിലനിർത്തി.ഗോരഖ്പുരിലെ അറിയപ്പെടുന്ന സർജനായധർമ്മേന്ദ്ര പ്രതാപ് സിങ്ങ് ആണ് നേപ്പാളിൽ മുൻഭാര്യയെ കൂട്ടികൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നത്. രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയെ കഴിഞ്ഞ ജൂണിലാണ് ധർമ്മേന്ദ്ര കൊന്നത്. തുടർന്ന് ഏഴുമാസത്തോളം രാഖിയുടെ ഫെയ്സ്ബുക്കിൽ അപ്ഡേഷനുകൾ വന്നുകൊണ്ടിരുന്നു. ഡോക്ടറെ കൊലപാതകത്തിന് സഹായിച്ചതിനെ തുടർന്ന് പ്രമോദ് കുമാർ സിങ്ങ്, ദേഷ്ദീപക് നിഷാദ് എന്നീ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. രാഖിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണമാണ് രാഖിയുടെ കൊലപാതകം ചുരുളഴിയുന്നതിലേക്ക് എത്തിച്ചത്. രാഖിയുടെ രണ്ടാം ഭർത്താവായ മനീഷിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും നിരപരാധിയാണെന്ന് മനസിലായതിനെ തുടർന്ന് വെറുതെ വിട്ടു. എന്നാൽ ഇരുവരും നേപ്പാളിൽ പോയിരുന്നതായും മനീഷ് തിരിച്ചുപോരുകയും രാഖി അവിടെ തുടരുകയും ചെയ്തതായി പോലീസ് കണ്ടെത്തി. എന്നാൽ ഈ സമയം ഡോക്ടർ ധർമ്മേന്ദ്രയും നേപ്പാളിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതോടെ പോലീസ് അന്വേഷണം നേപ്പാളിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പൊക്രയിലെ ഒരു കൊക്കയിൽ നിന്ന് യുവതിയുടെ മൃതശരീരം കണ്ടെത്തിയതായി നേപ്പാൾ പോലീസ് അറിയിച്ചു. ഇതോടെ ഡോക്ടർ ധർമ്മേന്ദ്രയെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അറിയുന്നത്. രാഖി ജീവനോടെയുണ്ടെന്ന് ബോധ്യപ്പെടുത്താനായി ഇയാൾ ഫെയ്സ്ബുക്ക് അക്കൗണ്ട് സജീവമായി നിലനിർത്തുകയും ഇതിലൂടെ രാഖി അസാമിലുണ്ടെന്ന് വരുത്തി തീർക്കുകയും ചെയ്തു. 2006ൽ രാഖിയുടെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഡോക്ടർ ധർമ്മേന്ദ്രയുമായി രാഖി പ്രണയത്തിലാകുന്നത്. വിവാഹിതനായ ഡോക്ടർ 2011 ൽ രാഖിയെ രഹസ്യമായി വിവാഹം കഴിച്ചു. എന്നാൽ ഡോക്ടറുടെ ആദ്യ ഭാര്യ രഹസ്യ വിവാഹത്തെക്കുറിച്ച് അറിയുകയും രാഖിയെ ഉപേക്ഷിക്കാൻ ഭർത്താവിനെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ 2016 ൽ രാഖി മനീഷുമായി പ്രണയത്തിലാവുകയും ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു. അതേ സമയം ഡോക്ടറുമായുള്ള ബന്ധം തുടർന്നുപോന്നു. ഷഹപുരിലുള്ള ഡോക്ടറുടെ വീട് തന്റെ പേരിലേക്ക് മാറ്റാൻ രാഖി നിർബന്ധം തുടങ്ങിയതോടെ ഡോക്ടർ രാഖിയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. നിരവധി തവണ താൻ രാഖിയെ കൊല്ലാൻ ശ്രമിച്ചതായി ഡോക്ടർ പോലീസിനു മൊഴിനൽകി. പണവും സ്വത്തും ആവശ്യപ്പെട്ട് രാഖി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഡോക്ടർ ധർമ്മേന്ദ്ര പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. രാഖി നേപ്പാളിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടർ കാണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രാഖി ഭർത്താവിനെ തിരിച്ചയച്ചു. പൊക്രാനിൽവെച്ച് മയക്കുമരുന്നു കലർത്തിയ പാനീയം നൽകിയ ശേഷമാണ് ധർമ്മേന്ദ്ര കൊക്കയിലേക്ക് രാഖിയെ തള്ളിയിട്ടത്. ഇയാൾ പോലീസിനോട് കുറ്റം സമ്മതിച്ചു. രാഖിയുടെ മൈബൈൽ ഫോൺ കൈക്കലാക്കിയ ധർമ്മേന്ദ്ര ഇതിൽ നിന്നും തുടരെ ഫെയ്സ്ബുക്ക് അപ്ഡേഷൻ നടത്തി. ഒക്ടോബർ 4 ന് രാഖിയുടെ ഫോൺ ഗുവാഹത്തിയിൽ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഇതോടെ ബന്ധുക്കൾ രാഖി ഗുവാഹത്തിയിലാണെന്ന് വിശ്വസിച്ചു. ജൂൺ ഒന്ന് മുതൽ നാല് വരെ ഡോക്ടർ നേപ്പാളിൽ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് ധർമ്മേന്ദ്രയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കഥ പുറം ലോകം അറിയുന്നത്. Content Highlight: Doctor killed ex-wife in June and updating her social media account
from mathrubhumi.latestnews.rssfeed http://bit.ly/2EN7uTV
via
IFTTT
No comments:
Post a Comment