യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന കോടതി വിധി പാലിക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്ന് ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന കോടതി വിധി പാലിക്കാന്‍ പോലീസ് ശ്രമിച്ചിട്ടുണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന കോടതി വിധി പാലിക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദര്‍ശനത്തിനെത്തിയ വനിതകളെ തിരിച്ചിറക്കിയ നടപടിയില്‍ വിശദീകരണവുമായി രംഗത്തെത്തിയതായിരുന്നു അദ്ദേഹം.

കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

ഇതിനിടെ, ശബരിമല ദര്‍ശനത്തിന് കോഴിക്കോട് നിന്നും മലപ്പുറത്തുനിന്നുമെത്തിയ വനിതകളെ ഇന്നും തിരിച്ചിറക്കി. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്നാണ് ബിന്ദു പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍നിന്ന് മല കയറാനെത്തിയ മനിതി സംഘത്തിനും പ്രതിഷേധകരെ ഭയന്ന് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.



from mangalam.com http://bit.ly/2Sg3XR2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages