സന്നിധാനം:പോലീസ് സംഘം ബൂട്ടിട്ട് ശ്രീകോവിലിന് സമീപമെത്തിയതിന് പരിഹാരമായി ശബരിമലയിൽ ശുദ്ധിക്രിയ നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് പരിഹാരം ചെയ്യാനാണ് തന്ത്രിമാരുടെ നിർദേശം. ദർശനത്തിനെത്തിയ നാല് ട്രാൻസ്ജെൻഡർമാർക്ക് സുരക്ഷയൊരുക്കിയ പോലീസ് സംഘം ബൂട്ടിട്ട് ലാത്തിയും ഷീൽഡുമായി ശ്രീകോവിലിന് തൊട്ടുപിന്നിലെ മേൽപാലത്തിൽ കയറിയത് ആചാരലംഘനമാണെന്ന് പരാതി ഉയരുകയും ശബരിമല സ്പെഷൽ ഓഫീസർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീകോവിലിൽ നിന്ന് കഷ്ടിച്ച് 10 മീറ്റർ മാത്രം അകലെ മാളികപ്പുറം ഫ്ളൈഓവറിലാണ് ബൂട്ടിട്ട് കയറിയത്. ഇത് ആചാരവിരുദ്ധമാണെന്ന് ദേവസ്വം അധികൃതരും ഭക്തരും ഉന്നയിച്ചിരുന്നു. ഉച്ചപൂജയ്ക്ക് മുമ്പ് പരിഹാരക്രിയകൾ നടക്കും. Content Highlights: Sabarimala, Police man stood wearing boots
from mathrubhumi.latestnews.rssfeed https://ift.tt/2EvCMxE
via
IFTTT
No comments:
Post a Comment