ന്യൂഡൽഹി: പുതിയ പെട്രോൾ, ഡീസർ കാറുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് അധികമായി 12,000 രൂപ നൽകേണ്ടിവന്നേക്കാം. ഇലക്ട്രിക് കാറുകൾ, ബാറ്ററി നിർമാണംം എന്നിവയുടെ പ്രോത്സാഹനത്തിനായി ഇൻസന്റീവ് നൽകുന്നതിന് പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പ്ലാൻ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും കാറുകളും വാങ്ങുമ്പോൾ 25,000 രൂപ മുതൽ 50,000 രൂപവരെ ആദ്യത്തെ വർഷം ആനുകൂല്യം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ ടൈംസ് റിപ്പോർട്ട് ചെയ്തു. നാലാമത്തെ വർഷമാകുമ്പോഴേയ്ക്കും ആനുകൂല്യം 15,000 രൂപയായി കുറച്ചുകൊണ്ടുവരണമെന്നും കരട് പ്ലാനിൽ പറയുന്നു. സർക്കാർ ഇതിനായി ബജറ്റിൽ 732 കോടി നീക്കിവെയ്ക്കും. പ്രാദേശികമായി ബാറ്ററി നിർമിക്കുന്നതിന് ആനുകൂല്യം നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. കിലോവാട്ടിന് 6000 രൂപവീതമായിരിക്കും ആനുകൂല്യം നൽകുക. content highlight:Govt may put Rs 12,000 levy on new cars to push e-vehicles
from mathrubhumi.latestnews.rssfeed https://ift.tt/2QBYg3f
via
IFTTT
No comments:
Post a Comment