ദീലിപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ദീലിപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള നടൻ ദീലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. പോലീസ് അന്വേഷണം പക്ഷപാതപരമാണ് എന്നായിരുന്നു ദിലീപിന്റെ വാദം. കേസിൽ തന്നെ കുടുക്കാൻ പോലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നും ദിലീപ് ആരോപിച്ചു. എന്നാൽ പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിചാരണ സമയത്ത് വാദങ്ങൾ അവതരിപ്പിക്കാൻ ദിലീപിന് സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ കേസിൽ പ്രതി ചേർത്തത് എന്ന ദിലീപിന്റെ വാദവും കോടതി തള്ളി. ദിലീപിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു. ഇതെതുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണു ദിലീപ്. 2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കു യാത്രയ്ക്കിടയിലാണ് നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. Content Highlights:dileeps plea rejected by high court demanding cbi investigation on actress molestation case


from mathrubhumi.latestnews.rssfeed https://ift.tt/2A5mU1E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages