കൊച്ചി: ലഹരി മരുന്നുകേസിൽ അറസ്റ്റിലായ സീരിയൽ നടി അശ്വതി ബാബു മയക്കുമരുന്ന് കൈമാറിയിരുന്നത് കൊച്ചി നഗരത്തിലെ വൻകിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണന്ന് അന്വേഷണസംഘം കണ്ടെത്തി. ആരും സംശയിക്കാതിരിക്കാനാണ് ഈ രീതി പ്രയോഗിച്ചത്. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് ഇവർക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പൊലിസിന് ലഭിച്ചു. അശ്വതി ബാബുവിന്റെ ഡ്രൈവറായ കോട്ടയം സ്വദേശി ബിനോയാണ് ബംഗളുരുവിൽനിന്ന് ലഹരിമരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്നതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. അശ്വതിയുടെ അംഗരക്ഷകനായും ഇയാൾ പ്രവർത്തിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയും അതോടൊപ്പം വിതരണം ചെയ്യുകയുംചെയ്തിരുന്ന അശ്വതി വാട്സാപ് ശബ്ദസന്ദേശങ്ങളിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇവരുടെ സ്ഥിരം ഉപഭോക്താക്കൾക്കായി വാട്സാപ്പ് ഗ്രൂപ്പ്ഉണ്ടാക്കിയിരുന്നു. മരുന്ന് വാങ്ങാൻ പോകുംമുമ്പ് ഇക്കാര്യമറിയിച്ച് ഈഗ്രൂപ്പിൽ സന്ദേശമയയ്ക്കും.ആവശ്യക്കാർ തന്റെ അക്കൗണ്ടിലേയ്ക്ക്പണം നിക്ഷേപിക്കാനും ആവശ്യപ്പെടും. കൊച്ചിയിലെത്തിക്കുന്ന മരുന്ന് ചെറുപായ്ക്കറ്റുകളാക്കി ആർക്കും സംശയം തോന്നാതിരിക്കാൻ നഗരത്തിലെ മുന്തിയ ബേക്കറികളിലും ഹോട്ടലുകളിലുംവച്ച് ആവശ്യക്കാർക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും അന്വേഷണസംഘംകണ്ടെത്തി. സീരിയൽ നടിയെന്ന താരപരിവേഷമുളളതിനാൽ അതുമറയാക്കി മുന്തിയ ബേക്കറികളിലേയ്ക്ക് ഇടപാടുകാരെ വരുത്തി സാധനം കൈമാറുകയായിരുന്നു പതിവ്. ഇടപാടുകാർക്കയച്ച ശബ്ദസന്ദേശങ്ങളെല്ലാം പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവർ ഇവരുടെ കുരുക്കിൽവീണിട്ടുണ്ടന്നാണ് സംശയിക്കുന്നത്. മൊബൈൽഫോൺ പിടികൂടാനായതോടെ ഇടപാടുകാരെയെല്ലാം കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൊച്ചിയിലെ ഫ്ളാറ്റിൽനിന്നാണ് അശ്വതിബാബുവിനെയും ഡ്രൈവർ ബിനോയെയും തൃക്കാക്കര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. നടിയുടെ ഫ്ളാറ്റിൽ അതീവരഹസ്യമായി ലഹരിമരുന്ന് ഉപയോഗവും മയക്കുമരുന്ന് പാർട്ടികളും നടക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടിയും സഹായിയും പിടിയിലായത്. content highlights:actress aswathy babu arrested,Malayalam Actress Aswathy Babu Arrested in Kochi for Possessing Drugs
from mathrubhumi.latestnews.rssfeed https://ift.tt/2EAXJIp
via
IFTTT
No comments:
Post a Comment