'ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍'; ചര്‍ച്ചയായി രാഹുലിന്റെ ട്വീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

'ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ യോദ്ധാക്കള്‍'; ചര്‍ച്ചയായി രാഹുലിന്റെ ട്വീറ്റ്

ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരൻ ലിയോ ടോൾ സ്റ്റോയിയുടെ വാക്കുകൾ കടമെടുത്ത് മധ്യപ്രദേശിൽ മുഖ്യമന്ത്രി കസേരയക്കായുള്ള തർക്കം പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമം. ക്ഷമയും സമയവുമാണ് രണ്ട് ശക്തരായ യോദ്ധാക്കൾളെന്ന ടോൾസ്റ്റോയിയുടെ വാക്കുൾക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യയുയേയും കമൽനാഥിനേയും ഒപ്പം നിർത്തിയുള്ള ചിത്രം രാഹുൽ ട്വീറ്റ് ചെയ്തത് ചർച്ചവിഷയമാകുകയാണ്. മുഖ്യമന്ത്രിയായി കമൽനാഥ് വരാനുള്ള സൂചനയാണ് രാഹുലിന്റെ ട്വീറ്റെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. യുവാവായ സിന്ധ്യക്ക് ഇനിയും സമയമുണ്ട്. അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നാണ് രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കുന്നതെന്നും പറയുന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇരുനേതാക്കളുമായും ചർച്ച നടക്കുന്നതിനിടയിലാണ് രാഹുലിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് പ്രകടനവും നടന്നു. പി.സി.സി പ്രസിഡന്റ് കമൽനാഥ് മുഖ്യമന്ത്രിയാകാനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. മുതിർന്ന നേതാവായ ദിഗ് വിജയ് സിങിന്റെ പിന്തുണയും കമൽനാഥിനാണ്. Content Highlights:Rahul Gandhi tweet, Leo Tolstoy, madhyapradesh


from mathrubhumi.latestnews.rssfeed https://ift.tt/2CbU8xZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages