ഭോപ്പാൽ: നോട്ടയുടെ വില എന്താണെന്ന് ബിജെപിയും കോൺഗ്രസും ശരിക്കും തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു മധ്യപ്രദേശിലേത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന സംസ്ഥാനത്ത് കോൺഗ്രസിനേക്കാൾ 0.1 ശതമാനം വോട്ട് അധികം നേടിയിട്ടും അധികാരം പിടിക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബിജെപി. എന്നാൽ അതിനേക്കാൾ അവരെ നിരാശപ്പെടുത്തിയത് 11 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഭൂരിപക്ഷവും നോട്ടക്ക് ലഭിച്ച വോട്ടുകളുമാണ്. ബയോറ, ദമോ, ഗുണ്ണൊർ, ഗ്വാളിയർ, ജബൽപുർ, ജൊബത്, മാന്ദത,നെപാനഗർ, രാജ്നഗർ, റായ്പുർ,സുവസ്ര എന്നീ മണ്ഡലങ്ങളിൽ നോട്ടക്ക് ലഭിച്ച വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളമാണെന്നാണ് ബിജെപി ക്യാമ്പിനെ നിരാശയിലാഴ്ത്തുന്നത്. അതേ സമയം ബിജെപി ജയിച്ച ബിന,കൊലാറസ് എന്നീ രണ്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷം നോട്ടയേക്കാൾ താഴെയാണ്. നോട്ടക്ക് ലഭിച്ച വോട്ടിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ച 11 മണ്ഡലങ്ങളിൽ ഏഴിലും ഭൂരിപക്ഷം ആയിരത്തിൽ താഴെ മാത്രമാണ്. തലനാരിഴക്ക് അധികാരം നഷ്ടമായതിന്റെ നിരാശ ഗവർണർക്ക് രാജി നൽകിയ ശേഷം ശിവ്രാജ് സിങ് ചൗഹാനും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 2008-ൽ 38 ശതമാനം വോട്ടുകൾ മാത്രം നേടിയിട്ടും ഞങ്ങൾക്ക് 143 സീറ്റുകൾ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവ 41 ശതമാനം വോട്ട് ലഭിച്ചിട്ടും 109 സീറ്റിലേക്കൊതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. നോട്ടയ്ക്ക് പുറമെ മായവതിയുടെ ബിഎസ്പിയും മേൽജാതിക്കാർക്കിടയിലെ വിരോധവും മധ്യപ്രദേശിൽ ബിജെപിക്ക് വിലങ്ങുതാടിയായെന്നാണ് വിലയിരുത്തൽ. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമം തടയുന്നതിനുള്ള നിയമത്തെ പിന്തുണക്കുന്ന കോൺഗ്രസിനേയും ബിജെപിയും തള്ളി നോട്ട്ക്ക് വോട്ട് നൽകണമെന്ന് ചില മേൽജാതി നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. Content Highlights:Madhya Pradesh election,NOTA BJP,Congress
from mathrubhumi.latestnews.rssfeed https://ift.tt/2QwpbNS
via
IFTTT
No comments:
Post a Comment