ന്യൂഡൽഹി: വനിതാസംവരണവും സ്ത്രീസമത്വവുമെല്ലാം ചൂട് പിടിച്ച ചർച്ചകളായി നിലനിൽക്കുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും വിജയിച്ച സ്ത്രീകളുടെ എണ്ണം മുപ്പതിൽ താഴെ. 40 അംഗ മിസോറാം നിയമസഭയിലാവട്ടെ പേരിനു പോലും ഒരു സ്ത്രീസാന്നിധ്യമില്ല. ഛത്തീസ്ഗഡിൽ 90 മണ്ഡലങ്ങളിൽ നിന്നായി 13 സ്ത്രീകളാണ് നിയമസഭയിലേക്ക് എത്തിയിരിക്കുന്നത്. 2013ൽ ഇത് 10 ആയിരുന്നു.തെലങ്കാനയിൽ 119 മണ്ഡലങ്ങളിൽ നിന്ന് വെറും അഞ്ച് പേർ മാത്രമാണ് സ്ത്രീകൾ. കഴിഞ്ഞ അസംബ്ലിയിൽ ഇവിടെ 9 സ്ത്രീകൾ ഉണ്ടായിരുന്നു. മധ്യപ്രദേശിൽ 230ൽ 20 പേരാണ് സ്ത്രീകൾ. കഴിഞ്ഞ തവണ ഇത് 27 ആയിരുന്നു. രാജസ്ഥാനിൽ 199 അംഗ നിയമസഭയിൽ 23 പേർ സ്ത്രീകളാണ്. കഴിഞ്ഞ നിയമസഭയിൽ ഇത് 25 ആയിരുന്നു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രായം സംബന്ധിച്ച കണക്കുകളിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് നേരിയ വ്യത്യസം രേഖപ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിൽ 25നും 40നുമിടയിലുള്ള 16 എംഎംൽഎമാരാണ് ഇക്കുറി ഉണ്ടാവുക. 2014ൽ ഈ പ്രായത്തിനിടയിലുള്ള 6 പേരെ എംഎൽഎമാരായി ഉണ്ടായിരുന്നുള്ളൂ. 41നും 55നുമിടയിൽ പ്രായമുള്ളവരാണ് ഇത്തവണ 38 പേർ. കഴിഞ്ഞ തവണ ഇത് 34 ആയിരുന്നു. 56നും 70നുമിടയിലുള്ള 30 പേരാണ് ഇക്കുറി നിയമസഭയിലേക്ക് എത്തിയിട്ടുള്ളത്. കഴിഞ്ഞതവണ ഇത് 42 ആയിരുന്നു. 71 വയസ്സിനു മേലെ പ്രായമുള്ള 6 പേരാണ് ഇക്കുറി നിയമസഭയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞതവണ ഇത് 8 ആയിരുന്നു. സംസ്ഥാനങ്ങളുടെ നില മധ്യപ്രദേശ് തെലങ്കാന മിസോറാം രാജസ്ഥാൻ content highlights: 5 State election,number Of Women In Newly-Formed State Assemblies
from mathrubhumi.latestnews.rssfeed https://ift.tt/2PxQ8eI
via
IFTTT
No comments:
Post a Comment