ഹൃദയഭൂമികയില്‍ മുഖ്യമന്ത്രിമാരുടെ തീരുമാനം വൈകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഹൃദയഭൂമികയില്‍ മുഖ്യമന്ത്രിമാരുടെ തീരുമാനം വൈകുന്നു

ഭോപ്പാൽ/ജയ്പൂർ/റായ്പൂർ: വലിയ പോരാട്ടത്തിന് ശേഷം കോൺഗ്രസ് ഭരണം നേടിയ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിലെ തർക്കം രൂക്ഷമാവുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിനും പുറമെ ഇപ്പോൾ രാജസ്ഥാനിലും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ തർക്കം രൂക്ഷമാകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. രാജസ്ഥാനിൽ അശോക് ഗഹ്ലോത് മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ സച്ചിൻ പൈലറ്റ് എതിർപ്പ് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ചത്തീസ്ഗഢിൽ തർക്കം തെരുവിലാണ്. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനായി മാരത്തോൺ ചർച്ചകളാണ് രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്നത്. ഒരുമണിയോടെ രാജസ്ഥാൻ ചർച്ചകൾ പൂർത്തിയായപ്പോൾ അശോക് ഗഹ്ലോത്തിനെ മുഖ്യമന്ത്രിയാക്കാമെന്നും ഇക്കാര്യം സച്ചിൻ പൈലറ്റ് പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹൈക്കമാന്റ് നിർദേശം. എന്നാൽ പ്രതിഷേധം അറിയിച്ച സച്ചിൻ പൈലറ്റ് ജയ്പൂരിലേക്ക് മടങ്ങാൻ തയ്യാറായില്ല. തുടർന്ന് ഗഹ്ലോത്തും യാത്ര മാറ്റിവെച്ചു. പ്രശ്നം പരിഹരിക്കാൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചർച്ച തുടരുകയാണ്. തീരുമാനമായില്ലെങ്കിൽ അന്തിമ തീരുമാനം സോണിയ ഗാന്ധിക്ക് വിട്ടേക്കും. മധ്യപ്രദേശിൽ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രണ്ട് നേതാക്കന്മാർക്ക് വേണ്ടിയും പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് പ്രകടനം നടത്തി. ചർച്ചകളിൽ ഇരു നേതാക്കന്മാരും വിട്ട് കൊടുക്കാൻ തയ്യാറാവുന്നില്ലെന്നാണ് വിവരം. സിന്ധ്യക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷൻ സ്ഥാനവും നൽകാമെന്ന് പറഞ്ഞെങ്കിലും സിന്ധ്യ വഴങ്ങാൻ തയ്യാറായില്ല. ഇരുവരും ചർച്ചയ്ക്ക് രാഹുലിന്റെ വസതിയിൽ എത്തിയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഇവിടെയും ചർച്ചകൾ പുരോഗമിക്കുകയാണ്. മൃഗീയ ഭൂരിപക്ഷം നേടിയ ചത്തീസ്ഗഢിലും സ്ഥിതി വ്യത്യസ്തമല്ല. കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടൽ നടന്നു. എ.ഐ.സി.സി തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. ടി.എസ് സിങ് ദിയോ, ഭൂപേഷ് ഭാഗൽ തമ്രദ്വാജ് സാഹു എന്നിവരുടെ പേരാണ് പരിഗണനയിൽ. സമവായ സ്ഥാനാർത്ഥിയായി പിന്നാക്ക നേതാവ് ചരൺദാസ് മഹാന്തിന്റെ പേരും ഉയരുന്നുണ്ട്. ഭാഗേലിന്റെ വീടിന് മുന്നിൽ സിങ്ദേവ്-ഭഗേൽ അനുകൂലികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് സംസ്ഥാനങ്ങളുടെയും പ്രഖ്യാപനം ഇന്ന് തന്നെ നടത്താമെന്നായിരുന്നു രാവിലെ രാഹുൽ ഗാന്ധി പ്രതികരിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവില്ലെന്നാണ് സൂചന. content highlights:Decision on CM still pending,Hindi heartland states, congress, Rajasthan, Madhya Pradesh,chhattisgarh


from mathrubhumi.latestnews.rssfeed https://ift.tt/2C8Xkui
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages