രാജസ്ഥാനിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; ഗെഹ്‌ലോത്തിന് ഒമ്പത് വകുപ്പുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

രാജസ്ഥാനിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; ഗെഹ്‌ലോത്തിന് ഒമ്പത് വകുപ്പുകള്‍

ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. ധനകാര്യം, ആഭ്യന്തരം, എക്സൈസ്, എന്നിവയുൾപ്പെടെ ഒമ്പതുവകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രി അശോക് ഗഹ്ലോത്തിനുള്ളത്. പൊതുമരാമത്ത്. ഗ്രാമീണ വികസനം, സ്റ്റാറ്റിസ്റ്റിക്സ്, ശാസ്ത്രസാങ്കേതികം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് ലഭിച്ചു. ഡിസംബർ പതിനേഴിനാണ് അശോക് ഗെഹ്ലോത് മുഖ്യമന്ത്രിയായും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. ഇവരെ കൂടാതെ 23 അംഗങ്ങൾ കൂടി മന്ത്രിസഭയിലെത്തുന്നുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 23 പേരിൽ പത്തുപേർക്ക് ക്യാബിനറ്റ് പദവി നൽകിയിട്ടുണ്ട്. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് സച്ചിൻ പൈലറ്റും അശോക് ഗഹ്ലോത്തും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ, ഗഹ്ലോത്തും സച്ചിനും ബുധനാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. Content Higlights:portfolios allocated to ministers in rajastan gehlot keeps nine department including finance


from mathrubhumi.latestnews.rssfeed http://bit.ly/2RiBuN7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages