മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്നതല്ലെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്നതല്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: മുത്തലാഖ് ബിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ബില്ലിനെതിരേ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുത്തലാഖ് ബിൽ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലീംപുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോൺഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു. എന്നാൽ, ബില്ല് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. ബില്ല് ഏതെങ്കിലും സമൂഹത്തിനോ മതത്തിനോ എതിരല്ല. അത് നീതിക്കും സ്ത്രീസമത്വത്തിനും വേണ്ടിയുള്ളതാണ്. രാജ്യമെങ്ങും മുത്തലാഖുകൾ നടക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഓർഡിനൻസ് പാസ്സാക്കിയത്. ആരെയെങ്കിലും ബലിയാടാക്കാനല്ല ഞങ്ങളുടെ ശ്രമം. -അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ആയിരുന്നു കേന്ദ്ര നിയമമന്ത്രിയുടെ പ്രസംഗം. ശബരിമലയിൽ സ്ത്രീകളെ തടയുന്ന ബിജെപി മുത്തലാഖ് ബിൽ കൊണ്ടുവരുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ എതിർത്ത് എൻകെ പ്രേമചന്ദ്രൻ ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു. content highlights:Triple Talaq Bill, Women Empowerment, Congress


from mathrubhumi.latestnews.rssfeed http://bit.ly/2AjnSaW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages