തിരുവനന്തപുരം: വനിതാ മതിലിനു ബദലായി ശബരിമല കര്‍മ്മ സമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന വ്യാജപ്രചരണത്തിനെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഋഷിരാജ് സിങ്ങുമായി സാദൃശ്യമുള്ള ഒരാള്‍ അയ്യപ്പജ്യോതി തെളിയിച്ച് നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടന്നത്. ഇതിനെതിരെ ഋഷിരാജ് സിങ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെയായിരുന്നു ആചാര സംരക്ഷണമെന്ന മുദ്രാവാക്യം ഉയര്‍ത്തി കര്‍മ്മ സമിതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അയ്യപ്പജ്യോതി തെളിയിച്ചത്. വൈകിട്ട് ആറു മണിയോടെ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെയായിരുന്നു അയ്യപ്പജ്യോതി തെളിയിച്ചത്. അയ്യപ്പജ്യോതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറും മുന്‍ പിഎസ്സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനും ഉള്‍പ്പെടെ പങ്കു ചേര്‍ന്നിരുന്നു.
from mangalam.com http://bit.ly/2T7MPx0
via IFTTT
No comments:
Post a Comment