കോഴിക്കോട്: തീവണ്ടിയിലെത്തിച്ച 250 കിലോ പുകയില ഉൽപ്പന്നങ്ങൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽനിന്ന് പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും റെയിൽവെ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണിത്. വിപണിയിൽ രണ്ടുലക്ഷം രൂപയോളം വിലവരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഇവ എത്തിച്ചത്.ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സംയുക്ത പരിശോധന നടത്തിയത്. പാഴ്സൽ എത്തിച്ചവരെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായത്തോടെ ബേപ്പൂരിലെ ബോട്ടുകളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്ക് എക്സൈസ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. സജിത്ത്കുമാർ, പ്രിവന്റീവ് ഓഫീസർ കെ.വി. റഷീദ്, സിവിൽ എക്സൈസ് ഓഫീസർ അജിത്, ആർപിഎഫ് എസ്ഐ. നിഷാന്ത്, തുടങ്ങിയവർ നേതൃത്വം നൽകി. Content Highlights:Excise Enforcement Seized 250 KG Tobaco Products
from mathrubhumi.latestnews.rssfeed http://bit.ly/2SnOzSG
via
IFTTT
No comments:
Post a Comment