കര്‍ഷകര്‍ക്ക് റോയല്‍റ്റി സംവിധാനം നടപ്പാക്കും: വി.എസ് സുനില്‍ കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

കര്‍ഷകര്‍ക്ക് റോയല്‍റ്റി സംവിധാനം നടപ്പാക്കും: വി.എസ് സുനില്‍ കുമാര്‍

തൃശൂർ: ഈ സർക്കാരിന്റെ കാലത്ത് തന്നെ കർഷകർക്ക് ആനുകൂല്യങ്ങൾക്ക് പകരം റോയൽറ്റി സംവിധാനം ഏർപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന വൈഗ കൃഷി ഉന്നതി മേളയിൽ അധ്യക്ഷ പ്രസംഗം നടത്തവെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് ആശംസാ പ്രസംഗത്തിനിടെയാണ് പരിസ്ഥിതി സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും പ്രധാന പങ്ക് വഹിക്കുന്ന കർഷകർക്ക് ആനുകൂല്യമല്ല , മറിച്ച് റോയൽറ്റി നൽകി ബഹുമാനിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഈ വർഷം റോയൽറ്റി ഏർപ്പെടുത്താതെന്നും എൽ .ഡി .എഫ് അധികാരത്തിൽ ഉള്ളപ്പോൾ തന്നെ ഏക്കറേജ് അനുസരിച്ച് റോയൽറ്റി സംവിധാനം ഏർപ്പെടുത്തുമെന്നും കൃഷിമന്ത്രി പ്രഖ്യാപിച്ചു. 3500 കർഷകരും 94 വിദഗ്ധരും വൈഗയിൽ പങ്കെടുക്കുന്നുണ്ട്. കാർഷിക മേഖലയിലെ ശാസ്ത്രീയവും നയപരവുമായ സർക്കാരിന്റെ ഇടപെടലാണ് ഈ കൃഷി ഉന്നതി മേളയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തിൽ റോയൽറ്റി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൊന്നാനി നഗരസഭയിൽ കേരളത്തിൽ ആദ്യമായി കർഷകർക്ക് റോയൽറ്റി നൽകി തുടങ്ങിയിരുന്നു. തയ്യാറാക്കിയത്.. സി.വി.ഷിബു. Content highlights: Agriculture, Farmer, Vaiga 2018, Royalty for farmers


from mathrubhumi.latestnews.rssfeed http://bit.ly/2GJTjRk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages