ഞാന്‍ രാജ്യം വിടില്ലെന്ന് റോബര്‍ട്ട് വദ്ര; എല്ലാ നടപടികളും നിയമപരവും നേരായവഴിക്കും ആയിരിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ഞാന്‍ രാജ്യം വിടില്ലെന്ന് റോബര്‍ട്ട് വദ്ര; എല്ലാ നടപടികളും നിയമപരവും നേരായവഴിക്കും ആയിരിക്കണം

ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ പേരി ചുമത്തിയിട്ടുള്ള അഴിമതിക്കുറ്റം രാഷ്ട്രീയ പ്രേരിതവും വാസ്തവ വിരുദ്ധവുമാണെന്ന് റോബര്‍ട്ട് വദ്ര. താന്‍ എങ്ങോട്ടും ഓടിപ്പോകുകയോ രാജ്യം വിട്ട് താമസിക്കുകയോ ഇല്ലെന്നും വദ്ര വ്യക്തമാക്കി. വദ്രയുടെയും അദ്ദേഹവുമായി ബന്ധമുള്ളവരുടെയും വസതികളില്‍ കഴിഞ്ഞ ആഴ്ചയില്‍ റെയ്ഡ് നടത്തിയ സാഹചര്യത്തിലാണ് പ്രതികരണം.

എല്ലാ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും വദ്ര കൂട്ടിച്ചേര്‍ത്തു. എല്ലാ നടപടികളും നിയമപരവും ശരിയായ രീതിയിലും ആയിരിക്കണം. തന്റെ കുടുംബം സമ്മര്‍ദ്ദത്തിലാണ്. മാതാവിന് സുഖമില്ല. സാധനങ്ങളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് വലിച്ചുവാരി ഇട്ടിരിക്കുകയാണ്. പൂട്ടുകളെല്ലാം തകര്‍ത്ത നിലയിലാണ്. തന്റെ പേര് രാഷ്ട്രീയ ഭീഷണിപ്പെടുത്തലുകള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2LfTTFe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages