പോലീസ് വേഷത്തില്‍ എത്തും, ഒത്തുകിട്ടുന്നവരെ ബലാത്സംഗം ചെയ്യും, പിന്നീട് കൊലപ്പെടുത്തും; കൊടുംകുറ്റവാളി കൊന്ന് കുഴിച്ചുമൂടിയത് 78 സ്ത്രീകളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

പോലീസ് വേഷത്തില്‍ എത്തും, ഒത്തുകിട്ടുന്നവരെ ബലാത്സംഗം ചെയ്യും, പിന്നീട് കൊലപ്പെടുത്തും; കൊടുംകുറ്റവാളി കൊന്ന് കുഴിച്ചുമൂടിയത് 78 സ്ത്രീകളെ

എഴുപത്തിയെട്ട് സ്ത്രീകളെ എട്ട് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയ മുന്‍ റഷ്യന്‍ പൊലീസുകാരന് ജീവപര്യന്തം തടവുശിക്ഷ. സീരിയല്‍ കില്ലറായ മിഖായേല്‍ പോപ്കോവിന് സൈബീരിയയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 1992 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 78 പേരാണ് 56 കാരനായ മിഖായേല്‍ പോപ്കോവ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇര്‍കുട്സ്‌കിലെ പൊലീസുകാരനായ പോപ്കോവ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്കു മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണു സ്ത്രീകളെ കൊല്ലുന്നതിലേക്ക് ഇയാളെ നയിച്ചത്. ഭാര്യയും പൊലീസ് ഡിപ്പാര്‍ട്മെന്റില്‍ത്തന്നെയാണു പ്രവര്‍ത്തിച്ചിരുന്നത്.

രക്ഷപ്പെടുന്ന ഇരകളില്‍ നിന്നുള്ള വിവരങ്ങളും മറ്റുമായി വിശദമായ അന്വേഷണം നടത്തിയെങ്കിലും രണ്ടു ദശകത്തോളം പോപ്കോവ് പൊലീസിനെ കബളിപ്പിച്ചു നടന്നു. എന്നാല്‍ എല്ലാ പരമ്പരക്കൊലയാളികള്‍ക്കും പറ്റുന്ന പറ്റുന്ന അബദ്ധം പോപ്കോവിനും പറ്റി. തുടര്‍ക്കൊലപാതകങ്ങളില്‍ പൊലീസ് ചില സമാനതകള്‍ കണ്ടെത്തി. നിയമപാലകര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഓഫ് റോഡ് വാഹനത്തിന്റെ ടയര്‍പാടുകള്‍ കുറ്റകൃത്യം നടന്നിടത്തെല്ലാം ഒരുപോലെ കണ്ടെത്തിയതു വഴിത്തിരിവായി. തുടര്‍ന്ന് 2012 ല്‍, ഇര്‍കുട്സ്‌ക് പൊലീസില്‍ നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ നിരവധിപ്പേരെ ചോദ്യം ചെയ്തു. ഡിഎന്‍എ പരിശോധനകള്‍ നടത്തി. ഒടുവില്‍ അതേവര്‍ഷം തന്നെ പോപ്കോവിനെ പിടികൂടുകയും ചെയ്തു.

പോപ്കോവിന്റെ ഇരകളില്‍ കൂടുതലും വേശ്യകളോ കുടിച്ചു ബോധം കെട്ട നിലയില്‍ നടന്ന ചെറുപ്പക്കാരികളോ ആയിരുന്നു. മിക്കവരുടെയും പ്രായം 17 നും 50 നും ഇടയിലാണ്. കൊലപാതകത്തിന് ഉപയോഗിക്കുന്ന കത്തി, കോടാലി തുടങ്ങിയവ താന്‍ ജോലി ചെയ്ത സ്റ്റേഷനിലെ 'തെളിവു ശേഖരണ' വിഭാഗത്തില്‍ നിന്നാണ് ഇയാള്‍ എടുത്തിരുന്നത്. കൊലപാതക ശേഷം ആയുധങ്ങളില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ മായ്ച്ച് കൊലപാതക സ്ഥലത്തു ഉപേക്ഷിക്കുമായിരുന്നു. ഇതേ തെളിവുകള്‍ തന്നെയാണ് അയാളെ കുടുക്കിയതും.

ഭൂരിഭാഗം സ്ത്രീകളെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. രാത്രിയില്‍ പൊലീസ് വേഷത്തില്‍ കാറില്‍ സ്ത്രീകള്‍ക്കടുത്തെത്തുന്ന പോപ്കോവ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യും. ഇങ്ങനെ കയറുന്ന സ്ത്രീകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. കത്തിയും, കോടാലിയും പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം. കൊലപാതകം നടത്തുന്ന രീതി പൊലീസിന് മിഖായേല്‍ ഡമ്മി ഉപയോഗിച്ച് കാണിച്ചുകൊടുക്കുകയുണ്ടായി. ഇരകളെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വികൃതമാക്കുന്നതും ഇയാളുടെ രീതിയാണ്. 56 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്. 22 സ്ത്രീകളെ കൊന്ന കേസില്‍ ഇയാളെ നേരത്തെ തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.



from mangalam.com https://ift.tt/2C6P5Pk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages