കൊച്ചി: ഫോണിലേക്ക് എത്തുന്ന അജ്ഞാത നമ്പറിലേക്ക് തിരിച്ചു വിളിയ്ക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. +591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാമെന്ന ജാഗ്രതാനിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ സൈബര്‍ സെല്ലിന് ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.
അടുത്ത ദിവസങ്ങളില്‍ തങ്ങളുടെ ഫോണ്‍ നമ്പറിന്റെ അക്കങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 12 ആയി വര്‍ധിക്കുമെന്ന് പറഞ്ഞാണ് ഇത്തരത്തിലുളള കോളുകള്‍ വരുന്നത്. +591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നുളളതാണ്. ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. ഇത്തരം ഫോണ്‍ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫോണ്‍ നമ്പറിന്റെ അക്കങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 12 ആയി വര്‍ധിക്കുമെന്ന് പറഞ്ഞതിന് ശേഷം തുടര്‍ന്ന് ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവ ചോദിച്ച് മനസിലാക്കും. ഇത്തരത്തില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുതെന്നും ഇങ്ങനെ വിവരങ്ങള്‍ നല്‍കിയാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ കബളിപ്പിക്കലിന് ഇരയായാല്‍ ഉടന്‍ തന്നെ വിവരമറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
from mangalam.com https://ift.tt/2Lb4fWO
via IFTTT
No comments:
Post a Comment