ലോസ് ഏഞ്ചല്‍സ്: അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ അത്‌ലറ്റുകളെ ലൈംഗികചൂഷണം നടത്തിയ സംഭവത്തില്‍ അമേരിക്കന്‍ ഒളിമ്പിക് കമ്മറ്റി മാപ്പു പറഞ്ഞു. നുറുകണക്കിന് അത്‌ലറ്റുകളെ ചൂഷണം ചെയ്യാന്‍ യുഎസ് ഒളിമ്പിക് കമ്മിറ്റി സാഹചര്യം ഒരുക്കിക്കൊടുത്തെന്ന ആക്ഷേപം ശക്തമായതോടെയാണ് സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി യുഎസ് ഒ സി രംഗത്ത് വന്നത്.
ടീം ഡോക്ടറായിരുന്നു ലാറി നാസറാണ് വിവാദത്തില്‍ കുടുങ്ങിയത്്. അത്‌ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. 2015 ല്‍ നാസറിനെതിരേ ആദ്യ ആരോപണം വന്നപ്പോള്‍ തന്നെ മതിയായ പ്രതികരണം നടത്താന്‍ കഴിഞ്ഞില്ലെന്ന് 233 പേജ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2016 അവസാനത്തോടെ കുറ്റകൃത്യം പുറത്തു വരുന്നത് വരെ ഡോക്ടറുടെ കുറ്റകൃത്യങ്ങള്‍ സംരക്ഷിക്കപ്പെട്ടതായും പറഞ്ഞു.
ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള അമേരിക്കയിലെ പ്രശസ്തരായ താരങ്ങള്‍ വരെ നാസറിന്റെ ചൂഷണത്തിനിരയായിട്ടുണ്ട്. 1996, 2000, 2008, 2012 ഒളിമ്പിക്‌സുകളില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. മിഷിഗണില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ കൂടുതലും ചൂഷണത്തിനിരായത്. 1986ലാണ് യു.എസ്.എ ജിംനാസ്റ്റിക്‌സുമായി ഡോ. നാസര്‍ സഹകരിക്കുന്നത്. ഒളിമ്പിക് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല ഈ സംഘടനയ്ക്കാണ്. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു.
265 പെണ്‍കുട്ടികളെങ്കിലും നാസറിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റിലായ നാസറിന് പല കേസുകളിലായി കോടതി വിധിച്ചത് 300 വര്‍ഷത്തിലേറെ ജയില്‍ശിക്ഷയാണ്. സംഭവത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ കോടതിക്ക് മുന്നില്‍ മൊഴി നല്കിയിരുന്നു. അന്വേഷണത്തില്‍ 1.3 ദശലക്ഷം രേഖകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 100 ലധികം അഭിമുഖങ്ങളും കമ്മറ്റി പത്തു മാസത്തെ കാലയളവിനിടയില്‍ നടത്തുകയുണ്ടായി.
from mangalam.com https://ift.tt/2C7jeOw
via IFTTT
No comments:
Post a Comment