ഭോപ്പാല്‍: രാജസ്ഥാനും ഛത്തീസ്ഗഡിനും പിന്നാലെ മദ്ധ്യപ്രദേശിലും കോണ്‍ഗ്രസ് തന്നെ അധികാരത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ആവശ്യം ഉന്നയിച്ച് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം 116 സീറ്റ് ആണെന്നിരിക്കെ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച രണ്ടു സ്വതന്ത്രരും ബിഎസ്പിയും എസ്പിയും കൂടി കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ രാജിക്കത്ത് സമര്‍പ്പിച്ചു.
ഇന്ന് വൈകിട്ട് കമല്‍നാഥിന്റെ വീട്ടില്‍ ചേരുന്ന യോഗത്തില്‍ വിമതരായി മത്സരിച്ചവരും പങ്കെടുക്കുന്നുണ്ട്. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന്് 114 സീറ്റുകളാണ് കിട്ടിയത്. ബിജെപി 109 സീറ്റ് നേടി. ബിഎസ്പിയ്ക്ക് രണ്ടും എസ്പിയ്ക്ക് ഒരു സീറ്റുമാണ് ഉള്ളത്. വിജയിച്ച നാലു സ്വതന്ത്രരില്‍ സുരേന്ദ്ര സിംഗ് ഠാക്കൂര്‍, വിക്രം സിംഗ് റാണെ എന്നിവരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമേ ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസ് പാളയത്ത് എത്തുന്നതോടെ അവര്‍ക്ക് 119 സീറ്റാകും. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.
മദ്ധ്യപ്രദേശിലേക്കും ഛത്തീസ്ഗഡിലേക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഐസിസി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. എകെ ആന്റണിയെയാണ് മദ്ധ്യപ്രദേശിലേക്ക് നിയോഗിച്ചിട്ടുള്ളത്. മല്ലികാര്‍ജ്ജുന ഖാര്‍ഗേയാണ് ഛത്തീസ്ഗഡിലെ ചുമതലക്കാരന്‍. ഭരിക്കാനുള്ള കേവലഭൂരിപക്ഷം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് ഘടകകക്ഷികളുടെ പിന്തുണ തേടേണ്ടി വന്നിരിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് മായാവതിയും വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടിയിരിക്കെ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും ചൗഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2C4XKlo
via IFTTT
No comments:
Post a Comment