ഔറംഗബാദ്: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. അഭയ് അരവിന്ദ് ദേശ്മുഖ് എന്ന യുവാവാണ് ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഭാര്യയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കുന്ന യുവാവിന്റെ ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.
ഔറംഗബാദിലെ ശിവാജി നഗറിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റിലാണ് അഭയ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഭാര്യ വളരെയധികം ദേഷ്യപ്പെടുകയും തന്നോട് വഴക്കിടുകയും ചെയ്യുമായിരുന്നെന്നും മാനസ്സികമായി തളര്‍ത്തുന്ന വാക്കുകള്‍ പറയുമായിരുന്നുവെന്നും അഭയ്‌യുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
അഭയ്‌യുടെ സഹോദരന്‍ അമോല്‍ അരവിന്ദ് ദേശ്മുഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/2Lekcvh
via IFTTT
No comments:
Post a Comment