ന്യൂഡല്‍ഹി: ഗോവിന്ദച്ചാമിക്ക് ശേഷം മറ്റൊരു കുറ്റവാളിക്കുകൂടി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷയാണ് സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചത്. ജസ്റ്റീസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇയാള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. നേരത്തെ ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.
2001ല്‍ വിദേശത്ത് ജോലിക്ക് പോകുന്നതിന് പണം നല്‍കാത്തതിന്റെ പേരില്‍ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്ന മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിനെയും കുടുംബത്തേയും ഇയാള്‍ ഒറ്റയ്ക്ക് കൊല്ലുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആലുവാ നഗരമധ്യത്തിലുള്ള സെന്റ് മേരീസ് ഹൈസ്‌കൂളിന് സമീപം താമസിച്ചിരുന്ന അഗസ്റ്റിന്‍, ഭാര്യ മേരി, മക്കളായ 14കാരിയായ ദിവ്യ 12കാരിയായ ജെസ്‌മോന്‍ 78 വയസ്സുള്ള അഗസ്റ്റിന്റെ അമ്മ, സഹോദരി കൊച്ചുറാണി എന്നിവരെ നിര്‍ദാക്ഷിണ്യം വെട്ടിക്കൊല്ലുകയായിരുന്നു.
പോലീസ് പിടികൂടിയ പ്രതിയായ ആന്റണിയെ സിബിഐ പ്രത്യേക കോടതി 2005 ജനുവരി ആറിന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതിയും സുപ്രീം കോടതി ശരിവക്കുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന നീക്കത്തിനൊടുവിലാണ് ശിക്ഷയില്‍ ഇളവ് ഉണ്ടായിരിക്കുന്നത്.
from mangalam.com https://ift.tt/2C5nhL5
via IFTTT
No comments:
Post a Comment